59 രൂപയ്ക്ക് കൊവിഡ് ടാബ്‌ലെറ്റ്: ഫവിപിരവിര്‍ പുറത്തിറക്കി

സ്വന്തം ലേഖകന്‍ July 29, 2020

കൊവിഡിനെതിരെ പ്രവര്‍ത്തിക്കുന്ന മരുന്ന്് പുറത്തിറക്കി പ്രമുഖ മരുന്ന് നിര്‍മ്മാണ കമ്പനിയായ ഹെറ്റെറോ. 59 രൂപയ്ക്ക് കൊവിഡ് ടാബ്‌ലെറ്റ് ലഭിക്കും. ഫവിപിരവിര്‍ എന്ന ബ്രാന്‍ഡ് നാമത്തിലാണ് മരുന്ന് പുറത്തിറക്കിയത്.

കോവിഡിനെതിരെയുളള ആന്റിവൈറല്‍ മരുന്നാണ് ഹെറ്റെറോ പുറത്തിറക്കിയത്. കാര്യമായ ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലാത്തവരുടെ ചികിത്സയ്ക്കാണ് ഈ മരുന്ന് ഉപയോഗിക്കുന്നത്. നേരിയ രോഗലക്ഷണങ്ങളുളളവര്‍ക്കാണ് സാധാരണയായി ഈ മരുന്ന് നല്‍കുന്നത്.

മരുന്നിന്റെ ഉല്‍പ്പാദനത്തിനും വിപണനത്തിനും കമ്പനിക്ക് ഡ്രഗ്സ് കണ്‍ട്രോളറുടെ അനുമതി ലഭിച്ചിട്ടുണ്ട്. കോവിഫോറിന് (റെംഡെസിവിര്‍) ശേഷം കോവിഡ് ചികിത്സയ്ക്ക് വേണ്ടി ഹെറ്റെറോ വികസിപ്പിച്ചെടുത്ത രണ്ടാമത്തെ മരുന്നാണിത്.

മരുന്ന് പരീക്ഷണത്തില്‍ അനുകൂലമായ ഫലമാണ് പുറത്തുവന്നത്. നേരിയ രോഗലക്ഷണമുളളവരുടെ ചികിത്സയ്ക്ക് ഇത് പ്രയോജനം ചെയ്യുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഇന്നുമുതല്‍ ചില്ലറ വില്‍പ്പന ശാലകളില്‍ അടക്കം മരുന്ന് ലഭ്യമാക്കുമെന്ന് കമ്പനി അറിയിച്ചു.

Read more about:
EDITORS PICK