കനത്ത മഴയില്‍ പുഴ നിറഞ്ഞുകവിഞ്ഞു, കാര്‍ ഒലിച്ചു പോകുന്ന വീഡിയോ

Sruthi July 30, 2020

കനത്ത മഴയെ തുടര്‍ന്ന് പുഴ നിറഞ്ഞു കവിഞ്ഞു. പാലത്തിലൂടെ പോകുകയായിരുന്ന കാര്‍ ഒലിച്ചു പോകുന്ന വീഡിയോ വൈറലാകുന്നു. ആന്ധ്രാ പ്രദേശിലെ അനന്തപൂരിലാണ് സംഭവം.

പുഴയില്‍ വെള്ളം ഉയര്‍ന്നതിനാല്‍ വാഹനങ്ങള്‍ വേഗത കുറച്ചാണ് പാലം കടക്കുന്നത്. എന്നാല്‍ ഇത്തരത്തില്‍ പാലത്തിന്റെ മുക്കാല്‍ ഭാഗവും കടന്നെത്തിയ കാറാണ് വെള്ളത്തില്‍ ഒലിച്ചു പോയത്.

പെട്ടെന്ന് വെള്ളത്തിന്റെ ഒഴുക്ക് കൂടിയതാണ് കാര്‍ ഒലിച്ചുപോകാന്‍ കാരണം. കാറില്‍ രണ്ട് യാത്രികരാണുണ്ടായത്. ആളപായമൊന്നുമില്ലെന്നാണ് റിപോര്‍ട്ടുകള്‍ പറയുന്നത്. ദിവസങ്ങളോളമായി ആന്ധ്രയില്‍ കനത്ത മഴയാണ് അനുഭവപ്പെടുന്നത്.

Tags: , ,
Read more about:
RELATED POSTS
EDITORS PICK