റിയ ഉപദ്രവിക്കുന്നതായി സുശാന്ത് അങ്കിതയോട് പറഞ്ഞു, സുശാന്തിന്റെ നിര്‍ണായക മെസേജുകള്‍ പോലീസിനു കൈമാറി

സ്വന്തം ലേഖകന്‍ July 30, 2020

സുശാന്ത് ആത്മഹത്യ ചെയ്ത കേസില്‍ നടി റിയ ചക്രബര്‍ത്തിയുടെ കുരുക്ക് മുറുകുന്നു. റിയയ്‌ക്കെതിരെ സുശാന്തിന്റെ വീട്ടുകാര്‍ തിരിഞ്ഞതോടെ നിര്‍ണായക വെളിപ്പെടുത്തലോട് സുഹൃത്തും മുന്‍ കാമുകിയുമായിരുന്ന അങ്കിത എത്തിയെന്നാണ് വിവരം. റിയ തന്നെ ഉപദ്രവിക്കുന്നതായി സുശാന്ത് അങ്കിതയോട് പറഞ്ഞുവെന്നാണ് സൂചന.

സുശാന്ത് അയച്ച ടെക്സ്റ്റ് മെസേജുകള്‍ അങ്കിത പൊലീസിന് നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ട്. ഇത് ശരിവയ്ക്കുന്ന രീതിയില്‍ സത്യം ജയിച്ചുവെന്ന് അങ്കിത തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തു. സുശാന്തിന്റെ മരണത്തില്‍ നിരവധി ആരോപണങ്ങളുന്നയിക്കുന്ന കങ്കണ റണാവത്തുമായി അടുത്തബന്ധം സൂക്ഷിക്കുന്ന വ്യക്തിയാണ് നടിയായ അങ്കിത.

റിയയ്‌ക്കെതിരെ സുശാന്തിന്റെ പിതാവും പരാതി നല്‍കിയിരുന്നു. ആത്മഹത്യാ പ്രേരണാകുറ്റമാണ് ആരോപിച്ചത്. റിയ സാമ്പത്തികമായി ഉപദ്രവിച്ചിട്ടുണ്ടെന്നും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

Read more about:
EDITORS PICK