ഇന്നൊരു ടേസ്റ്റി മുളകാപച്ചടി ആയാലോ?

സ്വന്തം ലേഖകന്‍ July 30, 2020

കിടിലം മുളകാപച്ചടിയാണ് ഇന്നിവിടെ പരിചയപ്പെടുത്തുന്നത്. ഊണിന് തൊട്ടുകൂട്ടാന്‍ പറ്റിയ മുളകാപച്ചടി. എളുപ്പം നിങ്ങള്‍ക്ക് വീട്ടില്‍ നിന്ന് തയ്യാറാക്കാം. കേടുകൂടാതെ ദിവസങ്ങളോളം ഇത് ഉപയോഗിക്കുകയും ചെയ്യാം.

കുരു കളഞ്ഞ വാളന്‍ പുളി – വലിയ ഒരു നാരങ്ങ വലുപ്പത്തില്‍
വെള്ളം – 1 ലിറ്റര്‍
വെളിച്ചെണ്ണ -2 ടേബിള്‍ സ്പൂണ്‍
കടുക്, ഉലുവ- 1 ടീ സ്പൂണ്‍ വീതം
പച്ചമുളക് -6-7 എണ്ണം
കറിവേപ്പില – ആവശ്യത്തിന്
മുളകുപൊടി -1 1/2 ടീ സ്പൂണ്‍
മഞ്ഞള്‍പ്പൊടി -1/4 ടീ സ്പൂണ്‍
കല്ലുപ്പ് -1 1/4 ടീ സ്പൂണ്‍
ശര്‍ക്കര – 1 വലിയ കഷ്ണം
കടുക് ചതച്ചത് -1 1/2 ടേബിള്‍ സ്പൂണ്‍
അരിപൊടി വറുത്തത് – 1 ടീ സ്പൂണ്‍
വെള്ളം – 2 ടേബിള്‍ സ്പൂണ്‍

തയ്യാറാക്കുന്നവിധം

പുളി വെള്ളത്തില്‍ കുതിര്‍ത്ത് പിഴിഞ്ഞെടുക്കുക. ചീന ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി കടുക്, ഉലുവ എന്നിവ ചേര്‍ത്ത് വറുത്തു പൊട്ടിച്ചശേഷം നെടുകെ പിളര്‍ന്ന പച്ചമുളക് ചേര്‍ത്ത് നിറം മാറും വരെ വഴറ്റുക. അതിലേക്ക് കറിവേപ്പില കൂടി ചേര്‍ക്കുക. മുളകും മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്തിളക്കുക. അതിലേക്ക് നേരത്തെ തയാറാക്കിയ പുളി വെള്ളം ചേര്‍ക്കുക. ഈ മിശ്രിതം തിളച്ചു വരുമ്പോള്‍ ചതച്ച കടുകും ചേര്‍ക്കുക. ഇത് നന്നായി തിളച്ചു വെന്താല്‍, തീയണച്ചു അരിപൊടി വെള്ളത്തില്‍ കലര്‍ത്തി ഇതിലൊഴിച്ചു വാങ്ങി വയ്ക്കാം.

Tags:
Read more about:
EDITORS PICK