ഇന്ത്യ ഉള്‍പ്പെടെ ഏഴ് രാജ്യങ്ങള്‍ക്ക് ഗല്‍ഫിലേക്ക് വിലക്ക്

Sruthi July 30, 2020

ഇന്ത്യ ഉള്‍പ്പെടെ ഏഴ് രാജ്യങ്ങള്‍ക്ക് ഗള്‍ഫിലേക്ക് പോകാന്‍ അനുമതിയില്ല. കുവൈറ്റാണ് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയത്. ഇന്ത്യക്കു പുറമേ പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാള്‍, ഇറാന്‍, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്കാണു വിലക്ക് ഏര്‍പ്പെടുത്തിയത്.

മന്ത്രിസഭാ യോഗമാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് സര്‍ക്കാര്‍ സൂചിപ്പിച്ചു. വെള്ളിയാഴ്ച മുതല്‍ കുവൈറ്റില്‍നിന്ന് രാജ്യാന്തര വിമാന സര്‍വീസുകള്‍ തുടങ്ങാനിരിക്കെ പ്രവശന വിലക്കേര്‍പ്പെടുത്തിയത് തിരിച്ചുവരാനിക്കുന്ന മലയാളികളടക്കമുള്ള നൂറുകണക്കിന് ഇന്ത്യക്കാരെ പ്രയാസത്തിലാക്കി. ഇതേസമയം മറ്റു രാജ്യങ്ങളിലെ പൗരന്മാര്‍ക്കു രാജ്യത്തേക്ക് വരുന്നതിനോ തിരിച്ചു പോകുന്നതിനോ തടസമില്ല.

കൊറോണ മൂലമാണോ കുവൈറ്റ് ഇത്തരമൊരു നടപടിയിലേക്ക് നീങ്ങിയതെന്ന് വ്യക്തമല്ല. കുവൈറ്റില്‍ കൂടുതല്‍ പ്രവാസികള്‍ ഉള്ള ഏഷ്യന്‍ രാജ്യങ്ങള്‍ക്കാണ് ഇപ്പോള്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ വിദേശ രാജ്യങ്ങള്‍ക്കു ക്വര്‍ട്ട നിശ്ചയിക്കുന്നതിന്റെ ഭാഗമായാണോ തീരുമാനമെന്ന് സംശയമുണ്ട്. എന്നാല്‍ വിദേശി ജനസംഖ്യയില്‍ രണ്ടാം സ്ഥാനത്തുള്ള ഈജിപ്തില്‍ നിന്നുള്ളവര്‍ക്ക് വിലക്ക് ഏര്‍പെടുത്തിയിട്ടുമില്ല.

Tags: , ,
Read more about:
RELATED POSTS
EDITORS PICK