വവ്വാലുകളില്‍ ആരും ശ്രദ്ധിക്കാതെ പോയ കൊറോണ വൈറസുകള്‍. പതിറ്റാണ്ടുകള്ക്കുമുന്പേ വവ്വാലുകളില്‍ പുതിയതരം കൊറോണ വൈറസുകള്‍ ഉണ്ടായിരുന്നു. ഹോഴ്സ്ഷൂ വവ്വാലുകളാണ് ഇതില്‍ പ്രധാനമായും പറയുന്നത്. SARS-CoV-2 pathogen എന്നതിന്റെ ഉത്ഭവം ഇവിടെനിന്നാണെന്നും ശാസ്ത്രജ്ഞന്മാര് പറയുന്നു. പെന്‍സില്‍വാനിയ യൂണിവേഴ്സിറ്റിയിലെ Maciej Boni നടത്തിയ പഠനത്തിലാണ് നിര്‍ണായക വിവരങ്ങള്‍ തെളിയിക്കുന്നത്.

നാച്വര്‍ മൈക്രോബയോളജിയില്‍ ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നു. അതേസമയം, മ്യാന്മാറിലെ വവ്വാലുകളില്‍ ആറ് പുതിയ കൊറോണ വൈറസുകള്‍ നേരത്തെ കണ്ടെത്തിയിരുന്നു.
പുതുതായി കണ്ടെത്തിയ വൈറസുകള്‍ അക്യൂട്ട് റെസ്പിറേറ്ററി സിന്‍ഡ്രോം (SARS CoV-1), മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം (MERS) അല്ലെങ്കില്‍ SARS-CoV-2 എന്നിവയുമായി അടുത്ത ബന്ധമില്ലെന്നും ശാസ്ത്രജ്ഞര്‍ പറഞ്ഞു. മനുഷ്യന്റെ ആരോഗ്യം വന്യജീവികളുടെയും പരിസ്ഥിതിയുടെയും ആരോഗ്യവുമായി എത്രത്തോളം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പകര്‍ച്ചവ്യാധി നമ്മെ ഓര്‍മ്മിപ്പിക്കുന്നുവെന്ന് സ്മിത്സോണിയന്റെ ഗ്ലോബല്‍ ഹെല്‍ത്ത് പ്രോഗ്രാമിലെ മുന്‍ വന്യജീവി മൃഗഡോക്ടറും പഠനത്തിന്റെ പ്രധാന രചയിതാവുമായ മാര്‍ക്ക് വാലിറ്റുട്ടോ പറഞ്ഞിരുന്നു.