തമിഴ്‌നാട്ടില്‍ ലോക്ഡൗണ്‍ ഓഗസ്റ്റ് 31വരെ നീട്ടി, അന്തര്‍-സംസ്ഥാന യാത്രയ്ക്ക് ഇ-പാസ് നിര്‍ബന്ധം

Sruthi July 30, 2020

തമിഴ്‌നാടും ലോക്ഡൗണ്‍ ഓഗസ്റ്റ് 31 വരെ നീട്ടി. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് മഹാരാഷ്ട്രയ്ക്ക് പിന്നാലെ തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനം. സംസ്ഥാനത്തെ പൂര്‍വ്വ സ്ഥിതിയിലേക്ക് തിരിച്ചു കൊണ്ടുവരുന്നതിന്റെ ഭാഗമായി ചില ഇളവുകളോടെയാണ് ലോക്ക്ഡൗണ്‍ നീട്ടിയത്.

ഓഗസ്റ്റിലെ എല്ലാ ഞായറാഴ്ചകളിലും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അറിയിച്ചു. ഞായറാഴ്ചകളില്‍ ഒരു ഇളവും അനുവദിക്കില്ല. അന്തര്‍ സംസ്ഥാന, അന്തര്‍ ജില്ലാ യാത്രയ്ക്ക് ഇ-പാസ് നിര്‍ബന്ധമാണ്.

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ തമിഴ്നാട്ടില്‍ ആള്‍ക്കൂട്ടം അനുവദിക്കില്ല. സ്‌കൂളുകളും കോളജുകളും അടഞ്ഞുകിടക്കും. മെട്രോ, മാളുകള്‍, തിയേറ്ററുകള്‍, ജിം തുടങ്ങിയവയും അടഞ്ഞു കിടക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ചെന്നൈയില്‍ പകുതി ജീവനക്കാരോടെ തുറന്നുപ്രവര്‍ത്തിക്കാനാണ് സ്വകാര്യ സ്ഥാപനങ്ങളെ ഇതുവരെ അനുവദിച്ചിരുന്നത്. ഇത് 75 ശതമാനമാക്കി ഉയര്‍ത്തി. പലചരക്ക്, പച്ചക്കറി കടകള്‍ വൈകീട്ട് ഏഴുമണി വരെ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുവദിക്കുമെന്നും സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

രാത്രി ഒന്‍പത് മണിവരെ പാര്‍സല്‍ സര്‍വീസുകള്‍ അനുവദിക്കും. അവശ്യ, അവശ്യ ഇതര വസ്തുക്കള്‍ വിതരണം ചെയ്യുന്നതിന് ഇ- കോമേഴ്സ് സ്ഥാപനങ്ങളെ അനുവദിക്കും.

Read more about:
RELATED POSTS
EDITORS PICK