ആഴ്ചയില്‍ രണ്ട് ഡയാലിസിസ്, നടി അംബികാ റാവുവിന്റെ അവസ്ഥയിങ്ങനെ, സഹായം തേടുന്നു

Sruthi July 31, 2020

നിരവധി സിനിമകളില്‍ അമ്മ വേഷം കൈകാര്യം ചെയ്ത നടി അംബികാ റാവു ചികിത്സാ സഹായം തേടുന്നു. സഹസംവിധായകയായും അഭിനേത്രിയായും പതിനെട്ടു വര്‍ഷത്തോളമായി അംബിക ചലച്ചിത്ര രംഗത്തുണ്ടായിരുന്നു. ഇപ്പോള്‍ അസുഖം ഭാദിച്ച് ഏറെ നാളായി ചികിത്സയിലാണ്.

സാമ്പത്തിക ബുദ്ധിമുട്ടുകളാണ് ഇപ്പോള്‍ അംബികയുടെ ജീവിതത്തിലെ വില്ലന്‍. വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആഴ്ചയില്‍ രണ്ടു തവണ ഡയാലിസിസിന് വിധേയമായി കൊണ്ടിരിക്കുകയാണ് അംബിക.സിനിമാസുഹൃത്തുക്കളുടെയും സഹോദരന്‍ അജിയുടെയും സഹായത്തോടെ ചികിത്സ മുന്നോട്ടു കൊണ്ടുപോവുകയായിരുന്നു അംബിക ഇത്രനാള്‍.

എന്നാല്‍ സഹോദരന്‍ അജിയും സ്‌ട്രോക്ക് വന്ന് ആശുപത്രിയിലായതോടെ അംബിക തുടര്‍ചികിത്സയ്ക്ക് പണം കണ്ടെത്താനാവാതെ പ്രതിസന്ധി നേരിടുകയാണ്. രണ്ടുവര്‍ഷം മുന്‍പാണ് അംബികയ്ക്ക് വൃക്കസംബന്ധമായ അസുഖം കണ്ടെത്തുന്നതും ചികിത്സ ആരംഭിക്കുന്നതും. എട്ടുമാസത്തോളമായി ഡയാലിസിസ് ചെയ്യുകയാണ്. എപ്പോഴും കൂടെ സഹായത്തിനുണ്ടായിരുന്നത് സഹോദരന്‍ അജിയാണ്. സജി സ്‌ട്രോക്ക് വന്ന് കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി ഐസിയുവിലാണ്. ഫെഫ്കയും സിനിമാമേഖലയിലെ സുഹൃത്തുക്കളുമെല്ലാം തന്നാലാവുന്ന രീതിയില്‍ സഹായിച്ചതുകൊണ്ടാണ് ഇത്രനാളും ചികിത്സ മുന്നോട്ട് പോയത്. എല്ലാവര്‍ക്കും പരിമിതികളില്ലേ, ഇനിയും ആഴ്ചയില്‍ രണ്ടു ഡയാലിസിസ് എന്ന രീതിയില്‍ ചികിത്സ തുടരേണ്ടതുണ്ടെന്നും അംബിക റാവു പറയുന്നു.

Tags: ,
Read more about:
EDITORS PICK