ഹിന്ദുവായതില്‍ അഭിമാനിക്കുന്നു, മതം നോക്കിയാണ് എന്റെ അപേക്ഷ പാകിസ്താന്‍ തള്ളുന്നതെന്ന് ഡാനിഷ് കനേരിയ

സ്വന്തം ലേഖകന്‍ July 31, 2020

പാകിസ്ഥാന്‍ ക്രിക്കറ്റ് ബോഡിനെതിരെ വിമര്‍ശനവുമായി മുന്‍ ക്രിക്കറ്റ് താരം ഡാനിഷ് കനേരിയ. ക്രിക്കറ്റ് താരം ഉമര്‍ അക്മലിന്റെ വിലക്ക് വെട്ടിച്ചുരുക്കാനുള്ള പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ തീരുമാനത്തിനെതിരെയാണ് കനേരിയ രംഗത്തെത്തിയത്.

ഡാനിഷ് കനേരിയുടെ കാര്യത്തില്‍ മാത്രം വിട്ടുവീഴ്ചകള്‍ വേണ്ടെന്നാണ് രീതി. മറ്റുള്ളവരുടെ കാര്യത്തില്‍ അങ്ങനെ അല്ലെന്നും താരം ആരോപിച്ചു. ട്വിറ്ററിലൂടെയാണ് പാകിസാതാനെതിരെ താരം രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. ഉമര്‍ അക്മലിന് മൂന്ന് വര്‍ഷത്തെ വിലക്കാണ് നല്‍കിയിരുന്നത്. ഇത് 18 മാസമാക്കി ചുരുക്കാനായിരുന്നു പാകിസ്താന്‍ ബോഡിന്റെ തീരുമാനം.

തനിക്ക് എന്തുകൊണ്ടാണ് ആജീവനാന്തകാല വിലക്ക് ഏര്‍പ്പെടുത്തയതെന്ന് അറിയാമോ. ജാതി, നിറം, ശക്തമായ പശ്ചാത്തലം എന്നിവയുടെ അടിസ്ഥാനത്തില്‍ മാത്രമാണോ നയങ്ങള്‍ ബാധകമാകുക. ഞാനൊരു ഹിന്ദുവാണ് അങ്ങനെയാരു പശ്ചാത്തലത്തില്‍ ഞാന്‍ അഭിമാനിക്കുന്നു. അതാണ് ധര്‍മം. ഇങ്ങനെയാണ് കനേരിയ ട്വിറ്ററില്‍ കുറിച്ചത്. വിലക്കിനെതിരെ ഡാനിഷ് കനേരിയയും പാകിസ്താന്‍ ബോര്‍ഡിനെ സമീപിച്ചിരുന്നു. എന്നാല്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിനെ സമീപിക്കാനായിരുന്നു പാകിസ്താന്റെ മറുപടി. ഇംഗ്ലണ്ട് ടീമായ എസെക്സിനു വേണ്ടി 2009ല്‍ കളിക്കുന്ന സമയത്താണ് വാതുവെപ്പ് കേസില്‍ കനേരിയയെ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് വിലക്കുന്നത്. ഒത്തുകളി വിവാദങ്ങളും വാതുവെപ്പുകേസുകളും പതിവായ പാകിസ്താന്‍ ക്രിക്കറ്റില്‍ 2010ന് ശേഷം ഡാനിഷ് കനേരിയ കളിച്ചിട്ടില്ല.

നേരത്തെയും പാകിസ്താന്‍ ക്രിക്കറ്റ് ടീമിനെതിരെ ഡാനിഷ് കനേരിയ രംഗത്തെത്തിയിരുന്നു. മതത്തിന്റെ അടിസ്ഥാനത്തില്‍ വിവേചനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് ഡാനിഷ് പറഞ്ഞത്.

Tags: ,
Read more about:
EDITORS PICK