വൃദ്ധസദനത്തിലെ 35 പേര്‍ക്ക് കൊവിഡ്

Sruthi July 31, 2020

തിരുവനന്തപുരം ശാന്തിഭവന്‍ വൃദ്ധ സദനത്തില്‍ 35 പേര്‍ക്ക് കൊവിഡ്. വൃദ്ധസദനത്തിലെ ആറ് കന്യാസ്ത്രീകള്‍ക്കും രണ്ട് ജീവനക്കാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചത്. രോഗ ഉറവിടം സംബന്ധിച്ച വ്യക്തത ഇതുവരെ വന്നിട്ടില്ല. രോഗം സ്ഥിരീകരിച്ച 35 പേരേയും ആശുപത്രിയിലേക്ക് മാറ്റാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു.

പുല്ലുവിള ക്ലസ്റ്ററിലെ കൊച്ചുതുറയിലാണ് ശാന്തിഭവന്‍ വൃദ്ധസദനം സ്ഥിതി ചെയ്യുന്നത്. ക്ലസര്‍ ആയതിനാല്‍ തന്നെ പ്രായമായവരില്‍ നടത്തിയ പരിശോധനയിലാണ് കൊവിഡ് പോസിറ്റീവ് കണ്ടെത്താനായത്.

നേരത്തെ ഡെപ്യൂട്ടി സ്പീക്കര്‍ വി.ശശിയുടെ ഗണ്‍മാന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പൊലീസ് ആസ്ഥാനത്തെ എസ്.ഐക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. എസ്.ഐയുടെ ഭാര്യയ്ക്കും മകള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതായാണ് വിവരം. പൊലീസ് ആസ്ഥാനത്തെ ഡ്യൂട്ടി ഓഫീസറാണ് കൊവിഡ് ബാധിച്ച എസ്.ഐ. കൊവിഡ് സ്ഥിരീകരിച്ചവരെ സി.എഫ്.എല്‍.റ്റി.സിയിലേക്ക് മാറ്റും. പേരൂര്‍ക്കട എസ്.എ.പി ക്വാര്‍ട്ടേഴ്‌സിലാണ് എസ്.ഐ താമസിക്കുന്നത്. ഇദ്ദേഹം കാട്ടാക്കട സ്വദേശിയാണ്.

കിളിമാനൂര്‍ പൊലീസ് സ്റ്റേഷനില്‍ മൂന്ന് പൊലീസുകാര്‍ക്ക് കൊവിഡ് ബാധിച്ചിരുന്നു. മോഷണക്കേസിലെ പ്രതിക്ക് ഇവിടെ രോഗം കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് പൊലീസുകാര്‍ക്ക് പരിശോധന നടത്തിയത്. സ്റ്റേഷനിലെ മുഴുവന്‍ പൊലീസുകാരും നിരീക്ഷണത്തിലാണ്. മറ്റ് സ്റ്റേഷനുകളില്‍ നിന്ന് പൊലീസുകാരെ എത്തിച്ച് കിളിമാനൂര്‍ സ്റ്റേഷന്‍ പ്രവര്‍ത്തിപ്പിക്കും.

Tags:
Read more about:
EDITORS PICK