സംസ്ഥാനത്ത് ഇന്ന് 1129 പേര്‍ക്ക് കൊവിഡ്: 880 സമ്പര്‍ക്കം, മരണം 81 ആയി

Sruthi August 1, 2020

സംസ്ഥാനത്ത് ഇന്ന് 1129 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 880 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് കൊവിഡ് സ്ഥിരീകരിച്ചത്. 89 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 114 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 58 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 241 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയിലെ 151 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 83 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 80 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 61 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 52 പേര്‍ക്കും, വയനാട് ജില്ലയിലെ 44 പേര്‍ക്കും, കോട്ടയം ജില്ലയിലെ 38 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 35 പേര്‍ക്കും, എറണാകുളം ജില്ലയിലെ 33 പേര്‍ക്കും, പാലക്കാട് ജില്ലയിലെ 26 പേര്‍ക്കും, കൊല്ലം ജില്ലയിലെ 27 പേര്‍ക്കും, ഇടുക്കി ജില്ലയിലെ 7 പേര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ 2 പേര്‍ക്കുമാണ് പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

24 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. തൃശൂര്‍ ജില്ലയിലെ 11 കെ.എസ്.ഇ. ജീവനക്കാര്‍ക്കും, 5 കെ.എല്‍.എഫ്. ജീവനക്കാര്‍ക്കും, എറണാകുളം ജില്ലയിലെ 4 ഐ.എന്‍.എച്ച്.എസ്. ജീവനക്കാര്‍ക്കും രോഗം ബാധിച്ചു. 752 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 10,862 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 13,779 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 81 ആയി.

തിരുവനന്തപുരം-259
കൊല്ലം-35
പത്തനംതിട്ട-85
ആലപ്പുഴ-67
കോട്ടയം-47
എറണാകുളം-59
തൃശൂര്‍-76
മലപ്പുറം-141
ഇടുക്കി-14
പാലക്കാട്-47
കോഴിക്കോട്-95
വയനാട്-46
കണ്ണൂര്‍-5
കാസര്‍കോട്-153

Tags:
Read more about:
EDITORS PICK