നടിയെ ആക്രമിച്ച കേസ്: ലോക്ഡൗണ്‍ കാരണം വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം ആവശ്യമെന്ന് ജഡ്ജി

Sruthi August 1, 2020

ലോക്ഡൗണ്‍ മൂലം നടിയെ ആക്രമിച്ച കേസ് വിചാരണ നീളും. വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് വിചാരണ കോടതി ജഡ്ജി സുപ്രീംകോടതിയെ അറിയിച്ചു.

മൂന്നു മാസം കൂടി സമയം അനുവദിക്കണമെന്നാണ് വിചാരണ കോടതി ജഡ്ജി ഹണി വര്‍ഗീസ് അഭ്യര്‍ഥിച്ചിരിക്കുന്നത്. ആറ് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കാനായിരുന്നു നേരത്തെ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നത്. എന്നാല്‍, കോവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ പലപ്പോഴായി വിചാരണ നടപടികള്‍ തടസപ്പെട്ടു. ഇതോടെയാണ് കൂടുതല്‍ സമയം ആവശ്യപ്പെട്ടത്.

ആക്രമിക്കപ്പെട്ട നടിയുടെ ക്രോസ് വിസ്താരമാണ് ഇപ്പോള്‍ നടക്കുന്നത്. ഇത് പൂര്‍ത്തിയായാല്‍ വിചാരണ നടപടികള്‍ ആരംഭിക്കും.

Read more about:
EDITORS PICK