സാനിറ്റൈസര്‍ വാങ്ങിക്കുന്നവരുടെ ശ്രദ്ധയ്ക്ക്, 1400ലിറ്റര്‍ വ്യാജ സാനിറ്റൈസര്‍ പിടികൂടി പോലീസ്

സ്വന്തം ലേഖകന്‍ August 1, 2020

കൊവിഡ് തുടങ്ങിയതോടെ മാസ്‌കിനൊപ്പം വിറ്റുപോകുന്ന ഒന്നാണ് സാനിറ്റൈസര്‍. ഇതുവരെ കേള്‍ക്കാത്തതും കാണാത്തതുമായ സാനിറ്റൈസര്‍ വരെ വിപണിയിലുണ്ട്. എന്നാല്‍ എല്ലാ സാനിറ്റൈസറും നല്ലതല്ല. വ്യാജ സാനിറ്റൈസര്‍ വാങ്ങിക്കുന്നവരുടെ ശ്രദ്ധയ്ക്കാണിത്. കൊല്‍ക്കത്ത നഗരത്തില്‍ 1400 ലിറ്റര്‍ വ്യാജ സാനിറ്റൈസര്‍ പൊലീസ് പിടികൂടി.

കൊല്‍ക്കത്ത പൊലീസിലെ ആന്റി റൗഡി സ്‌ക്വാഡും എന്‍ഫോഴ്സ്മെന്റും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് സീലോ മറ്റ് രേഖകളോ ഒന്നുമില്ലാതെ സൂക്ഷിച്ചിരുന്ന വിവിധ നിറത്തിലുളള വ്യാജ സാനിറ്റൈസര്‍ പിടികൂടിയത്. ഇവ വിതരണം ചെയ്ത രണ്ട് കടകളില്‍ നിന്നും സാനിറ്റൈസര്‍ നിറച്ച പ്‌ളാസ്റ്റിക് ക്യാനുകള്‍ പിടിച്ചെടുത്തിട്ടുണ്ട്.

കൊല്‍ക്കത്തയിലെ ഹരേ സ്ട്രീറ്റ് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് രണ്ടുപേരെ പിടികൂടിയിട്ടുണ്ട്. റജീബ് പഞ്ചാബി, ജിയാഉദ്ദീന്‍ ബാഷ എന്നിവരെയാണ് പിടികൂടിയത്. ഇവരാണ് വ്യക്തമായ ഒരു രേഖയുമില്ലാതെ സാനിറ്റൈസര്‍ നിര്‍മ്മാണ ഫാക്ടറി നടത്തിയിരുന്നത്. പിടിച്ചെടുത്തിരുന്ന സാനിറ്റൈസറുകളില്‍ ലേബലോ നിര്‍മ്മാണ സര്‍ട്ടിഫിക്കറ്റോ ഒന്നും ഉണ്ടായിരുന്നില്ല. പ്രതികള്‍ക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തു.

Read more about:
EDITORS PICK