നാല്‍പ്പതിനായിരത്തില്‍ ഉറയ്ക്കാതെ സ്വര്‍ണം, ഇന്നും വിലവര്‍ദ്ധന

Sruthi August 1, 2020

ചരിത്രത്തിലാദ്യമായി സ്വര്‍ണവില നാല്‍പ്പതിനായിരം കടന്നു. ഓരോ ദിവസവും വില വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ന് പവന് 160 രൂപയാണ് കൂടിയത്. ഇതോടെ സ്വര്‍ണം പവന് 40,160 രൂപയായി.

ഗ്രാമിന് 20 രൂപയുടെ വര്‍ധനയാണ് ഇന്നു രേഖപ്പെടുത്തിയത്. 5020 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെയാണ് സ്വര്‍ണവില 40,000ല്‍ എത്തിയത്. പവന് 280 രൂപ ഉയര്‍ന്നാണ് പുതിയ ഉയരം കുറിച്ചത്.

സ്വര്‍ണ വിലയില്‍ കഴിഞ്ഞ ഒരാഴ്ചയായി വര്‍ധന തുടരുകയാണ്. 14 ദിവസം കൊണ്ട് പവന് 3900 രൂപയോളമാണ് വര്‍ധിച്ചത്. ഈ മാസത്തിന്റെ തുടക്കത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36160 രൂപയായിരുന്നു. ഒരു ഘട്ടത്തില്‍ 35800 രൂപയിലേക്ക് താഴ്ന്നിരുന്നു. തുടര്‍ന്ന് പടിപടിയായി ഉയര്‍ന്നാണ് പുതിയ ഉയരം കുറിച്ചത്.

Tags:
Read more about:
EDITORS PICK