ഓണ്‍ലൈന്‍ ചൂതാട്ടം: തമന്നയെയും കൊഹ്ലിയെയും അറസ്റ്റ് ചെയ്യണമെന്ന് ഹര്‍ജി

Sruthi August 1, 2020

ഓണ്‍ലൈന്‍ ചൂതാട്ടത്തെ പ്രോത്സാഹിപ്പിച്ചതിന് നടി തമന്ന ഭാട്ടിയെയും ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കൊഹ്ലിയെയും അറസ്റ്റ് ചെയ്യണമെന്ന് ഹര്‍ജി. മദ്രാസ് ഹൈക്കോടതിയിലാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.

ഒരു അഭിഭാഷകനാണ് ഇരുവര്‍ക്കുമെതിരെ ഹര്‍ജി നല്‍കിയിരിക്കുന്നത്. ഓണ്‍ലൈനില്‍ ചൂതാട്ടം നടത്തുന്ന ആപ്പുകള്‍ നിരോധിക്കണമെന്നാണ് ഹര്‍ജിക്കാരന്റെ പ്രധാന ആവശ്യം.

ഇത്തരം ആപ്ലിക്കേഷനുകള്‍ കുട്ടികളെ അടിമകളാക്കുന്നെന്നും അഭിഭാഷകന്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. കുട്ടികളെ ബ്രെയിന്‍വാഷ് ചെയ്യുന്ന ഇത്തരം ‘ആപ്പുകള്‍’ വിരാട് കൊഹ്ലിയേയും തമന്നയേയും പോലുള്ള താരങ്ങള്‍ ഉപയോഗിക്കുകയാണ്. അതിനാല്‍ അവരെ അറസ്റ്റ് ചെയ്യണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ പങ്കെടുക്കാന്‍ പണം നല്‍കാന്‍ സാധിക്കാത്തതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്ത സംഭവം ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് അഭിഭാഷകന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

Read more about:
EDITORS PICK