അമേരിക്കയില്‍ ഭര്‍ത്താവിന്റെ കുത്തേറ്റ് മരിച്ച മലയാളി നഴ്‌സ് മെറിന്റെ മൃതദേഹം നാട്ടിലെത്തിക്കില്ല

സ്വന്തം ലേഖകന്‍ August 1, 2020

അമേരിക്കയില്‍ ഭര്‍ത്താവിന്റെ ക്രൂര ആക്രമണത്തിന് വിധേയയായി കൊല്ലപ്പെട്ട മലയാളി നഴ്‌സ് മെറിന്‍ ജോയിയുടെ മൃതദേഹം നാട്ടിലെത്തിക്കില്ല. അമേരിക്കയില്‍ വെച്ച് തന്നെ ശവസംസ്‌കാരം നടത്തുമെന്നാണ് ബന്ധുക്കള്‍ അറിയിച്ചത്.

അടുത്ത ശനിയാഴ്ച ശവസംസ്‌കാരം നടക്കും. സൗത്ത് ഫ്‌ലോറിഡയിലെ ബ്രോവാര്‍ഡ് ഹെല്‍ത്ത് ഹോസ്പിറ്റലില്‍ നഴ്‌സായിരുന്നു മെറിന്‍. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെയാണ് ഭര്‍ത്താവ് നിവിന്‍ കുത്തി വീഴ്ത്തിയത്. ശമ്പളത്തെ ചൊല്ലി ഇരുവരും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായാണ് വിവരം.

Read more about:
EDITORS PICK