രാജ്യസഭ എംപി അമര്‍ സിങ് അന്തരിച്ചു

Sruthi August 1, 2020

രാജ്യസഭ എംപിയും മുന്‍ സമാജ് വാദി നേതാവുമായിരുന്ന അമര്‍സിങ് അന്തരിച്ചു. 64 വയസ്സായിരുന്നു. സിംഗപ്പൂരില്‍ വെച്ചാണ് മരണം സംഭവിച്ചിരിക്കുന്നത്. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാള്‍ ചികിത്സയിലായിരുന്നു അദ്ദേഹം.

ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തിസാണ് സിംഗപ്പൂരിലെ ആശുപത്രിയില്‍ പോയത്. 2008ല്‍ യുഎസുമായുള്ള ആണവ കരാറിനെച്ചൊല്ലി സിപിഎം യുപിഎ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരിനെ പിന്തുണച്ച സമാജ് വാദി പാര്‍ട്ടിയിലെ പ്രധാന നേതാവായിരുന്നു അമര്‍ സിങ്. തുടര്‍ന്ന് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ അമര്‍ സിങിനെയും അദ്ദേഹത്തെ പിന്തുണച്ച നടി ജയ പ്രദയെയും 2010 ഫെബ്രുവരിയില്‍ സമാജ്വാദി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു.

2013ല്‍ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു.

Tags: , ,
Read more about:
RELATED POSTS
EDITORS PICK