സംസ്ഥാനത്ത് ആദ്യമായി കൊവിഡ് ബാധിച്ച് എസ്‌ഐ മരിച്ചു

Sruthi August 1, 2020

സംസ്ഥാനത്ത് ആദ്യമായി എസ്‌ഐ ഉദ്യോഗസ്ഥന്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഇടുക്കി ജില്ലയിലെ എസ്ഐ അജിതന്‍ ആണ് മരിച്ചത്. 55 വയസ്സായിരുന്നു. ഇന്നലെ രാത്രി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആയിരുന്നു മരണം.

സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. ആരോഗ്യപ്രവര്‍ത്തകര്‍ക്കും പൊലീസുകാര്‍ക്കുമിടയില്‍ രോഗം വര്‍ധിക്കുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. തിരുവനന്തപുരം എസ്എപി ക്യാമ്പിലെ രണ്ട് പൊലീസുകാര്‍ക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതില്‍ ഒരാള്‍ ഡെപ്യൂട്ടി സ്പീക്കറുടെ ഗണ്‍മാനാണ്.

പൊലീസ് ആസ്ഥാനത്തെ റിസപ്ഷന്‍ ഗേറ്റില്‍ ജോലി ചെയ്യുന്നയാളാണ് രണ്ടാമത്തെയാള്‍. ഇതില്‍ ഒരാളുടെ ഭാര്യക്കും മകനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

Read more about:
EDITORS PICK