മലപ്പുറത്ത് ക്വാറന്റീനില്‍ കഴിഞ്ഞ യുവാവ് മരിച്ച നിലയില്‍

Sruthi August 1, 2020

വിദേശത്തുനിന്നെത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന യുവാവ് മരിച്ച നിലയില്‍. മലപ്പുറം പുലാമന്തോളിലാണ് സംഭവം. താവുളളി പാലത്തിന് സമീപം കാത്തിരക്കടവത്ത് താവുള്ളിയില്‍ ഷംസുവിന്റെ മകന്‍ ആഷിഖിനെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 26 വയസ്സേ ഉണ്ടായിരുന്നുള്ളൂ.

ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം നടന്നത്. ആഴ്ചകള്‍ക്ക് മുന്‍പാണ് ആഷിഖ് വിദേശത്ത് നിന്നെത്തിയത്. തുടര്‍ന്ന് വീട്ടിന്റെ മുകളില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. കഴിക്കാനുള്ള ഭക്ഷണം സ്റ്റെയര്‍കെയ്‌സില്‍ വയ്ക്കാറാണ് പതിവ്.

വെള്ളിയാഴ്ച രാവിലെവച്ച ഭക്ഷണം അവിടെ തന്നെ ഇരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട് വീട്ടുകാര്‍ പരിശോധിച്ചപ്പോഴാണ് മുറിയില്‍ മരിച്ച നിലയില്‍ ആഷിഖിനെ കണ്ടെത്തിയത്.

ആഷിഖിന് മറ്റ് അസുഖങ്ങള്‍ ഉണ്ടായിരുന്നില്ലെന്നാണ് വിവരം. മൃതശരീരം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കൊവിഡ് പരിശോധന നടത്തും.

Read more about:
EDITORS PICK