സുശാന്തിന്റെ മരണം: സത്യം വിജയിക്കും, കരഞ്ഞുകൊണ്ട് വീഡിയോയിലെത്തി റിയ ചക്രബര്‍ത്തി

Sruthi August 1, 2020

സുശാന്തിന്റെ ആത്മഹത്യ കേസുമായി ബന്ധപ്പെട്ട് വിചാരണ നേരിടുന്ന നടിയും കാമുകിയുമായിരുന്ന റിയ ചക്രബര്‍ത്തി ലൈവ് വീഡിയോയിലെത്തി. റിയയ്‌ക്കെതിരെ സുശാന്തിന്റെ അച്ഛന്റെ പരാതി കൊടുത്തതും പിന്നാലെ കേസ് രജിസ്റ്റര്‍ ചെയ്തതും ബോളിവുഡ് ലോകത്തെ പിടികുലുക്കിയിട്ടുണ്ട്. റിയയ്‌ക്കെതിരെ നടി അങ്കിതയും രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് കരഞ്ഞുകൊണ്ട് റിയ വീഡിയോയിലെത്തിയത്.

സത്യം വിജയിക്കുമെന്ന് റിയ വീഡിയോയിലൂടെ പറയുന്നു. എനിക്ക് ദൈവത്തിലും നീതിന്യായ വ്യവസ്ഥയിലും അതിയായ വിശ്വാസമുണ്ട്. എനിക്ക് നീതി ലഭിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നുവെന്നും റിയ പറയുന്നു.

സമൂഹമാധ്യമങ്ങള്‍ എന്നെക്കുറിച്ച് ഭയാനകമായ നിരവധി കാര്യങ്ങള്‍ പറയുന്നുണ്ട്. എങ്കിലും എന്റെ അഭിഭാഷകന്റെ ഉപദേശം അനുസരിച്ച് അഭിപ്രായം പറയുന്നതില്‍ നിന്ന് ഞാന്‍ വിട്ടുനില്‍ക്കുന്നുവെന്നും റിയ പറഞ്ഞു.

Read more about:
EDITORS PICK