സഞ്ജു വി സാംസണ്‍ ഉടന്‍ ഇന്ത്യന്‍ ടീമിലെത്തുമെന്ന് പരിശീലകര്‍

സ്വന്തം ലേഖകന്‍ August 1, 2020

മലയാളികളുടെ അഭിമാന താരം സഞ്ജു വി സാംസണ്‍ ഉടന്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമാകുമെന്ന് പരിശീലകര്‍. കഠിന പരിശ്രമങ്ങളും പരിശീലങ്ങളുമാണ് സഞ്ജു എടുത്തിരിക്കുന്നത്. നല്ല ശാരീരിക ക്ഷമതയും നിലനിര്‍ത്തിയിട്ടുണ്ടെന്നും പരിശീലകര്‍ വ്യക്തമാക്കി.

വരാനിരിക്കുന്ന ഐ.പി.എല്ലില്‍ സഞ്ജു ഗംഭീര പ്രകടനം നടത്തുമെന്നും അത് ഇന്ത്യന്‍ ടി20 യിലേക്കുള്ള വാതില്‍ തുറക്കുമെന്നും പരിശീലകര്‍ ഉറപ്പിച്ചു പറയുകയാണ്. ഐ.പി.എല്ലിലെ രാത്രി മത്സരങ്ങളില്‍ സഞ്ജു എന്നും സ്ഥിരതയോടെ കളിക്കുന്ന താരമാണ്.

അതിനാല്‍ വൈറ്റ് ബോള്‍ മത്സരങ്ങളായ ടി20കളികളില്‍ സഞ്ജു ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുമെന്നും പരിശീലകര്‍ പറഞ്ഞു. സമ്മര്‍ദ്ദ രഹിതമായി കളിക്കാന്‍ സഞ്ജു പഠിച്ചുകഴിഞ്ഞു. ഇത്രയധികം മാനസികമായും ശാരീരികമായും സഞ്ജു പരിശീലിച്ച ചരിത്രമില്ല. അത് ശുഭലക്ഷണമായാണ് പരിശീലകര്‍ വിലയിരുത്തുന്നത്.

ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ താരമാണ് സഞ്ജു. 93 മത്സരങ്ങളിലായി 27.61 ശരാശരിയില്‍ 2209 റണ്‍സും നേടിക്കഴിഞ്ഞു. എന്നാല്‍ ടീം ഇന്ത്യക്കായി ആകെ നാലു മത്സരമാണ് അന്താരാഷ്ട്രതലത്തില്‍ കളിക്കാനായത്.

Read more about:
EDITORS PICK