കായലില്‍ നവജാത ശിശുവിന്റെ മൃതദേഹം, പൊക്കിള്‍ക്കൊടി ഉള്‍പ്പെടെ ശരീരത്തില്‍

സ്വന്തം ലേഖകന്‍ August 3, 2020

കോട്ടയം വൈക്കം ചെമ്പില്‍ കായലില്‍ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി. ചെമ്പ് കാട്ടാമ്പള്ളി കടവിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. പെണ്‍കുഞ്ഞിന്റെ മൃതദേഹമാണിത്.

ഇന്ന് ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്. പൊക്കിള്‍ക്കൊടിയുടെ ഭാഗങ്ങള്‍ ഉള്‍പ്പെടെ ശരീരത്തില്‍ ഉണ്ട്. സംഭവത്തില്‍ വൈക്കം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

Read more about:
RELATED POSTS
EDITORS PICK