അമിത് ഷാ കൊവിഡ് ബാധിച്ച് മരിച്ചുപോകാന്‍ പ്രാര്‍ത്ഥിക്കാന്‍ ആവശ്യപ്പെട്ട് ഷഹീന്‍ബാഗ് കലാപകാരി

സ്വന്തം ലേഖകന്‍ August 4, 2020

കേന്ദ്രമന്ത്രി അമിത് ഷാ കൊവിഡ് ബാധിച്ച് മരിച്ചുപോകാന്‍ പ്രാര്‍ത്ഥിക്കാന്‍ ആവശ്യപ്പെട്ട് ഷഹീന്‍ബാഗ് കലാപകാരി അയ്മന്‍ റിസ്വി. ഷഹീന്‍ബാഗ് കലാപത്തിന് നേതൃത്വം നല്‍കിയവരില്‍ ഒരളാണ് അയ്മന്‍ റിസ്വി.

കൊറോണ വൈറസ് വെറും സങ്കല്പം മാത്രമാണെന്നാണ് പൗരത്വ ഭേദഗതി ബില്ലിനെതിരെ ഡല്‍ഹിയിലെ ഷഹീന്‍ബാഗില്‍ നടത്തിയ പ്രതിഷേധത്തിലൂടെ പ്രസിദ്ധി നേടിയ അയ്മന്‍ റിസ്വി കരുതിയിരുന്നത്. എന്നാല്‍, അമിത് ഷാ കോവിഡ് ബാധിച്ചു മരിക്കുകയാണെങ്കില്‍ വൈറസില്‍ താനും വിശ്വസിച്ചു തുടങ്ങുമെന്ന് അയ്മന്‍ റിസ്വി തന്റെ 10 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ വ്യക്തമാക്കി.

ഇതുവരെ ബിജെപി പ്രവര്‍ത്തകരൊന്നും കോവിഡ് ബാധിച്ചു മരണപ്പെട്ടിട്ടില്ലായെന്നും മുസ്ലീമുകളുടെയും ദളിതരുടെയും ജീവന്‍ മാത്രമെ കോവിഡ് അപഹരിക്കുന്നുള്ളൂവെന്നാണ് അയ്മന്‍ റിസ്വിയുടെ കണ്ടെത്തല്‍.

Tags:
Read more about:
RELATED POSTS
EDITORS PICK