കൊവിഡിനൊപ്പം ശക്തമായ മഴയും: മുംബൈയില്‍ പലയിടത്തും വെള്ളപൊക്കം, റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

സ്വന്തം ലേഖകന്‍ August 4, 2020

കൊവിഡിനൊപ്പം മുംബൈയില്‍ വെള്ളപൊക്കവും. ജനജീവിതത്തെ ദുരിതത്തിലാക്കി കനത്ത മഴ പെയ്തു കൊണ്ടിരിക്കുകയാണ്. മുംബൈ നഗരത്തിലും, സമീപപ്രദേശമായ താനെയിലും ഇന്നും നാളെയും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

ഇന്ന് റായ്ഗഢ്, രത്‌നഗിരി ജില്ലകളിലും, നാളെ പാല്‍ഘര്‍ ജില്ലയിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. റോഡുകളിലും താഴ്ന്ന പ്രദേശങ്ങളിലും ഇതിനോടകം തന്നെ വെള്ളം കയറിയിട്ടുണ്ട്. അത്യാവശ്യത്തിനല്ലാതെ ജനങ്ങള്‍ വീടിന് പുറത്തിറങ്ങരുതെന്ന് ബി.എം.സി. മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.തീരസുരക്ഷാ സേനയോടും ദ്രുതകര്‍മ സേനയോടും സജ്ജമായിരിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

ഇന്നലെ വൈകീട്ടോടെ തന്നെ മുംബൈയില്‍ മഴ കനത്തിട്ടുണ്ട്. 230 മില്ലീമീറ്റര്‍ മഴയാണ് കഴിഞ്ഞ 10 മണിക്കൂറില്‍ മുംബൈയില്‍ പെയ്തത്. ഇന്ന് ഉച്ചയോടെ 4.5 മീറ്റര്‍ ഉയരത്തില്‍ വേലിയേറ്റം ഉണ്ടാകാന്‍ സാദ്ധ്യതയുള്ളതിനാല്‍ തീരപ്രദേശത്തും മറ്റും താഴ്ന്ന പ്രദേശങ്ങളിലും ജനങ്ങള്‍ പോകരുതെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Tags: ,
Read more about:
RELATED POSTS
EDITORS PICK