രാമക്ഷേത്രത്തിലെ മറ്റൊരു പൂജാരിക്ക് കൂടി കൊവിഡ്, ഭൂമി പൂജയ്ക്കായി പ്രധാനമന്ത്രി നാളെ എത്തും, ആശങ്ക

സ്വന്തം ലേഖകന്‍ August 4, 2020

രാമക്ഷേത്രത്തിലെ പൂജാരികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടും നാളെ ഭൂമി പൂജ മാറ്റിവെക്കാതെ കേന്ദ്രസര്‍ക്കാര്‍. രാമക്ഷേത്രത്തിലെ മറ്റൊരു പൂജാരിക്ക് കൂടി ഇന്ന് കവിഡ് സ്ഥിരീകരിച്ചു. രാമജന്മഭൂമിയിലെ അസിസ്റ്റന്റ് പൂജാരി പ്രേംകുമാര്‍ തിവാരിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

മുഖ്യ പൂജാരിയാകേണ്ട സത്യേന്ദ്ര ദാസ് ഇതോടെ ക്വാറന്റീനില്‍ പ്രവേശിച്ചു. രാമക്ഷേത്ര ഭൂമി പൂജയ്ക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ അയോധ്യയിലെത്തും. ചടങ്ങില്‍ പങ്കെടുക്കേണ്ട മറ്റ് നേതാക്കള്‍ വിട്ടനില്‍ക്കുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍, പ്രധാനമന്ത്രി ചടങ്ങില്‍ എത്തുമെന്നാണ് ഇതുവരെ ഉള്ള വിവരം.

കഴിഞ്ഞദിവസം പൂജാരി പ്രദീപ് ദാസിനും പതിനാറ് സുരക്ഷ ഉദ്യോഗസ്ഥര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചിരുന്നത്.

Read more about:
RELATED POSTS
EDITORS PICK