ഇന്ത്യയില്‍ വീണ്ടും ആപ്പ് നിരോധനം: രണ്ട് ആപ്പുകള്‍ കൂടി നീക്കം ചെയ്തു

സ്വന്തം ലേഖകന്‍ August 4, 2020

59 ചേനീസ് ആപ്പുകള്‍ നിരോധിച്ചതിനുപിന്നാലെ ഇന്ത്യയില്‍ വീണ്ടും ആപ്പുകള്‍ക്ക് നിരോധനം. രണ്ട് ആപ്പുകള്‍ കൂടി നീക്കം ചെയ്തു. ചൈനീസ് സെര്‍ച്ച് എഞ്ചിന്‍ ആപ്പായ ബൈഡുവും വീബോയുമാണ് ഇന്ത്യയില്‍ നിരോധിച്ചത്.

ആപ്പുകള്‍ പ്ലേസ്റ്റോറില്‍ നിന്നും നീക്കം ചെയ്യാനും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. ജൂലൈ 27 ന് നിരോധിച്ച ആപ്പുകളുടെ പട്ടികയില്‍ ഉള്‍പ്പെട്ടവയാണ് ഇവ എന്നാണ് അധികൃതര്‍ പറയുന്നത്.

ഇതിന് പിന്നാലെ ആപ്പുകളുടെ ക്ലോണ്‍ പതിപ്പും ഇന്ത്യ നിരോധിച്ചിരുന്നു. 2009 ല്‍ പുറത്തിറക്കിയ വീബോ ആപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് അക്കൗണ്ടുണ്ട്. 2015 ചൈനീസ് സന്ദര്‍ശനത്തിന് മുന്നോടിയായിട്ടായിരുന്നു മോദി വീബോയില്‍ അക്കൗണ്ട് തുടങ്ങിയത്.

Tags: ,
Read more about:
EDITORS PICK