കൊവിഡ് കാലത്ത് ഹെല്‍ത്തി ബുര്‍ജി ആയാലോ? മുട്ടയും കോവയ്ക്കും എടുത്തോളൂ..

സ്വന്തം ലേഖകന്‍ August 5, 2020

കൊവിഡ് കാലത്ത് ഭക്ഷണം കഴിക്കുമ്പോള്‍ കുറച്ചൊന്നു ശ്രദ്ധിച്ചോളൂ. ഹെല്‍ത്തി ഭക്ഷണമാണ് നിങ്ങള്‍ക്ക് തെരഞ്ഞെടുക്കേണ്ടത്. പലര്‍ക്കും കോവയ്ക്ക് തോരന്‍ അത്ര പ്രിയമല്ല. എന്നാല്‍, പാചകം ഒന്നു മാറ്റിപിടിച്ചാല്‍ ഇഷ്ടപ്പെടാവുന്നതേയുള്ളൂ. കോവയ്‌ക്കൊപ്പം മുട്ട കൂടി ചേര്‍ത്ത് കിടിലം ബുര്‍ജി ഉണ്ടാക്കാം.

ആവശ്യമായ സാധനങ്ങള്‍

കോവയ്ക്ക – 1 അരിഞ്ഞത്
മുട്ട – 1 എണ്ണം
തേങ്ങാ – 1 കപ്പ്
ഇഞ്ചി – 1 കഷ്ണം
വെളുത്തുള്ളി – 5 അല്ലി
മഞ്ഞള്‍പ്പൊടി – 1/2 ടീസ്പൂണ്‍
കുരുമുളകുപൊടി – 1/2 ടീസ്പൂണ്‍
ഉള്ളി – 6 എണ്ണം അരിഞ്ഞത്
പച്ചമുളക് – 5 എണ്ണം

തയ്യാറാക്കുന്നവിധം

ആദ്യം കോവയ്ക്ക തോരന്‍ ആക്കി എടുക്കുക അതിനായി ഫ്രൈയിങ് പാനില്‍ കടുക് വറുത്ത ശേഷം ഉള്ളിയും പച്ചമുളകും അരിഞ്ഞിട്ട് അതിലേക്ക് കോവയ്ക്കായും ഉപ്പ് ചേര്‍ത്ത് അടച്ച് വച്ച് വേവിക്കുക. ചിരകിയ തേങ്ങാ ജീരകം ചേര്‍ത്ത് ചതച്ചെടുക്കുക. കോവയ്ക്ക വെന്ത് കഴിയുമ്പോള്‍ ചതച്ച് വച്ച തേങ്ങാ ചേര്‍ത്ത് യോജിപ്പിക്കുക.

ഇനി ഈ തോരന്‍ ഫ്രയിങ് പാനിന്റെ നടുക്ക് കുഴി ആകുന്നത് പോലെ വകഞ്ഞു മാറ്റുക എന്നിട്ട് നടുക്ക് മുട്ട ഒഴിക്കുക. അതിലേക്ക് കുരുമുളക് പൊടി, ഉപ്പ്, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക . സ്വാദൂറുന്ന എഗ്ഗ് കോവയ്ക്ക ബുര്‍ജ്ജി റെഡി.

Tags:
Read more about:
EDITORS PICK