കൊല്ലപ്പെട്ട മലയാളി നഴ്‌സ് മെറിന്‍ ജോയിയുടെ സംസ്‌കാരം ഇന്നു നടക്കും

സ്വന്തം ലേഖകന്‍ August 5, 2020

യുഎസില്‍ കൊല്ലപ്പെട്ട മലയാളി നഴ്‌സ് മെറിന്‍ ജോയിയുടെ സംസ്‌കാരം ഇന്ന് നടക്കും. ഫ്‌ളോറിഡ ഡേവിയിലെ ജോസഫ് എ സ്‌കെറാനോ ഫ്യൂണറല്‍ ഹോമിലാണ് സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയത്. അമേരിക്കന്‍ സമയം ഉച്ചയ്ക്ക് രണ്ടുമുതല്‍ ആറുവരെയാണ് മെറിന്റെ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും യാത്രാ മൊഴി നല്‍കിയത്.

യുഎസിലുള്ള ടാംബയിലെ സേക്രഡ് ഹാര്‍ട്ട് ക്‌നാനായ കാത്തലിക് പള്ളിയിലാണ് സംസ്‌കാര ചടങ്ങ് നടക്കുന്നത്. 11 മുതലാണ് സംസ്‌കാര ശുശ്രൂഷ ആരംഭിച്ചത്. സംസ്‌കാരം ഉച്ചക്ക് രണ്ടോടെ ഹില്‍സ്‌ബൊറോ മെമ്മോറിയല്‍ സെമിത്തേരിയില്‍ നടക്കും.

Tags: ,
Read more about:
EDITORS PICK