ആശുപത്രിക്ക് തീപിടിച്ച് എട്ട് കൊവിഡ് രോഗികള്‍ മരിച്ചു

സ്വന്തം ലേഖകന്‍ August 6, 2020

കൊവിഡ് ആശുപത്രിയില്‍ തീ പിടിച്ച് വന്‍ അപകടം. ഗുജറാത്ത് അഹമ്മദാബാദിലെ നവരംഗപുര ശ്രേയ് ആശുപത്രിയിലാണ് തീപിടുത്തം. എട്ട് കൊവിഡ് രോഗികളാണ് വെന്ത് മരിച്ചത്. അഞ്ച് പുരുഷന്മാരും മൂന്ന് സ്ത്രീകളും ഉള്‍പ്പെടുന്നു.

മരിച്ച എല്ലാവരെയും കോവിഡ് വാര്‍ഡില്‍ ആയിരുന്നു പ്രവേശിപ്പിച്ചിരുന്നത്. അപകടത്തില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകനും പരിക്കേറ്റിട്ടുണ്ട്. ഇന്ന് രാവിലെ 3.30ഓടെയാണ് ആശുപത്രിയുടെ ഐ.സി.യുവില്‍ തീ പിടുത്തമുണ്ടായത്. ഉടന്‍ തന്നെ സംഭവസ്ഥലത്തെത്തിയ അഗ്‌നിരക്ഷാസേന 4.22 ഓട് കൂടി തന്നെ തീ നിയന്ത്രണവിധേമാക്കി.

അപകടത്തിന് ശേഷം 40ഓളം മറ്റു കോവിഡ് രോഗികളെ മറ്റു ആശുപത്രികളിലേക്ക് മാറ്റി പാര്‍പ്പിച്ചു. 50ഓളം കോവിഡ് രോഗികളായിരുന്നു ആശുപത്രിയിലുണ്ടായിരുന്നത്. തീ പിടുത്തത്തിന് പിന്നിലെ കാരണം ഇത് വരെ വ്യക്തമല്ല. 66,777 കോവിഡ് രോഗികളാണ് ഗുജറാത്തില്‍ ഇത് വരെ സ്ഥിരീകരിച്ചിരിക്കുന്നത്.

Read more about:
RELATED POSTS
EDITORS PICK