ടെലിവിഷന്‍ താരം ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍, മൃതദേഹത്തിന് രണ്ട് ദിവസത്ത പഴക്കം

സ്വന്തം ലേഖകന്‍ August 6, 2020

ടെലിവിഷന്‍ താരവും മോഡലുമായ സമീര്‍ ശര്‍മയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 44 വയസ്സായിരുന്നു. മുംബൈ മലാഡ് വെസ്റ്റിലെ ഫ്‌ളാറ്റിലാണ് തൂങ്ങിമരിച്ചത്. ബുധനാഴ്ച രാത്രി വൈകിയാണ് മൃതദേഹം കാണപ്പെട്ടതെന്നും സംഭവം ആത്മഹത്യയാണെന്ന് സംശയിക്കുന്നതായും മലാഡ് പൊലീസ് പറഞ്ഞു.

അതേസമയം മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ട്. യെ റിഷ്ദ ഹെ പ്യാര്‍ കാ’ എന്ന പരമ്പരയില്‍ അഭിനയിച്ചു വരികയായിരുന്നു. സംഭവത്തില്‍ ആകസ്മിക മരണത്തിന് കേസ് റജിസ്റ്റര്‍ ചെയ്തതായി മലാഡ് പെലീസ് പറഞ്ഞു. നടന്റെ ഫ്‌ളാറ്റില്‍ നിന്ന് ആത്മഹത്യാ കുറിപ്പൊന്നും കണ്ടെടുത്തിട്ടില്ല. മൃതദേഹം സര്‍ക്കാര്‍ ആശുപത്രിയിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചു.

ഫെബ്രുവരിയിലാണ് സമീര്‍ മലാഡില്‍ ഫ്‌ളാറ്റ് വാടകയ്ക്ക് എടുത്തത്. മലാഡിലെ പടിഞ്ഞാറ് ഭാഗത്തുള്ള അഹിന്‍സ മാര്‍ഗിലെ നേഹ സിഎച്ച്എസ് കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് നടന്‍ താമസിച്ചിരുന്നത്, ബുധനാഴ്ച രാത്രി സെക്യൂരിറ്റി ജീവനക്കാരനാണ് അടുക്കളയിലെ സീലിങ്ങില്‍ തൂങ്ങിമരിച്ച നിലയില്‍ സമീറിന്റെ മൃതദേഹം കണ്ടത്. തുടര്‍ന്ന് മറ്റുള്ളവരെ വിവരം അറിയിക്കുകയായിരുന്നു.

Read more about:
RELATED POSTS
EDITORS PICK