നടി പ്രാചി തെഹ്ലാന്റെ വിവാഹ ആഘോഷങ്ങള്‍, ചിത്രങ്ങള്‍ കാണാം

സ്വന്തം ലേഖകന്‍ August 7, 2020

നടി പ്രാചി തെഹ്ലാന്‍ വിവാഹിതയായി. വിവാഹ ആഘോഷങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഹല്‍ദി ആഘോഷങ്ങളുടെയും മറ്റും ചിത്രങ്ങള്‍ വൈറലായി. ബിസിനസുകാരനായ രോഹിത് സരോഹയാണ് പ്രാചിയുടെ കഴുത്തില്‍ മിന്നുകെട്ടിയത്. ഡല്‍ഹിയിലെ ഫാം ഹൗസില്‍ വെച്ചാണ് വിവാഹം നടന്നത്.

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുള്ള ലളിതമായ ചടങ്ങുകളാണ് നടന്നത്. എട്ടു വര്‍ഷത്തെ പ്രണയമാണ് സാക്ഷാത്കാരമായത്. മഞ്ഞ വസ്ത്രത്തിലുള്ള ഹല്‍ദി ചിത്രങ്ങള്‍ വൈറലായി. പ്രാചിയെ മലയാളികള്‍ക്കും സുപരിചിതയാണ്. മാമാങ്കം എന്ന ചിത്രത്തില്‍ ഉണ്ണിമായ എന്ന ശ്രദ്ധേയമായ കഥാമാത്രം അവതരിപ്പിച്ചത് പ്രാചിയാണ്.

Read more about:
RELATED POSTS
EDITORS PICK