രാജമല ദുരന്തം: മരണം പതിനാറായി, കണ്ടെത്താനുള്ളത് 50 പേരെ, മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

സ്വന്തം ലേഖകന്‍ August 7, 2020

രാജമല ദുരന്തത്തില്‍ വിറങ്ങലിച്ചിരിക്കുകയാണ് കേരളം. ഇതിനോടകെ 16 മൃതദേഹങ്ങള്‍ പുറത്തെടുത്തത്. മരിച്ചവരില്‍ എട്ട് പുരുഷന്മാരും അഞ്ച് സ്ത്രീകളും രണ്ട് കുട്ടികളുമാണുള്ളത്. 12 പേരെ പരിക്കുകളോടെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇനിയും 50 പേരെ കണ്ടെത്താനുണ്ട്.

അതേസമയം, രാജമല ദുരന്തത്തില്‍ അനുശോചനമറിയിച്ച് പ്രധാനമന്ത്രിയെത്തി. മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ ധനസഹായം പ്രധാനമന്ത്രി പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് 50,000 രൂപയും നല്‍കും. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നാണ് അടിയന്തര സഹായം.

Read more about:
RELATED POSTS
EDITORS PICK