29 ദിവസത്തെ ചികിത്സയ്ക്ക് ശേഷം നടന്‍ അഭിഷേക് ബച്ചന്‍ ആശുപത്രി വിട്ടു

സ്വന്തം ലേഖകന്‍ August 8, 2020

നടന്‍ അഭിഷേക് ബച്ചന്‍ കൊവിഡ് മുക്തി നേടി. 29 ദിവസത്തെ ആശുപത്രി വാസത്തിനു ശേഷമാണ് അഭിഷേക് വീട്ടിലേക്ക് തിരിച്ചു. പ്രാര്‍ഥനകളുമായി ഒപ്പമുണ്ടായിരുന്നവര്‍ക്കും നാനാവതി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും നഴ്സ്മാര്‍ക്കും മറ്റു ആരോഗ്യപ്രവര്‍ത്തകര്‍ക്കും അദ്ദേഹം നന്ദി കുറിച്ചു.

‘ഞാന്‍ നിങ്ങളോട് പറഞ്ഞില്ലേ’ എന്ന് കുറിച്ചാണ് അഭിഷേകിന്റെ പോസ്റ്റ് തുടങ്ങുന്നത്. കൊവിഡ് പരിശോധനാഫലം നെഗറ്റീവായെന്നും വീട്ടില്‍ പോകാനാകുന്നതില്‍ സന്തോഷവാനാണെന്നും താരം കുറിച്ചു. ഇതോടെ ബച്ചന്‍ കുടുംബത്തില്‍ എല്ലാവരും കൊവിഡ് വിമുക്തരായി.

ജൂലൈ 11 നാണ് 77 കാരനായ അമിതാഭ് ബച്ചന് കോവിഡ് സ്ഥിരീകരിക്കുന്നത്. തൊട്ടുപിന്നാലെ അഭിഷേകിന്റേയും ഫലം പോസിറ്റീവായി. തുടര്‍ന്ന് ഇരുവരേയും മുംബൈയിലെ നാനാവതി ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചു. തൊട്ടുപിന്നാലെ അഭിഷേകിന്റെ ഭാര്യയും നടിയുമായ ഐശ്വര്യ റായിക്കും മകള്‍ ആരാധ്യയും കൊവിഡ് സ്ഥിരീകരിച്ചു. ഇവരുടെ ഫലം കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ നെഗറ്റീവായി.

Read more about:
RELATED POSTS
EDITORS PICK