സംസ്ഥാനത്ത് ഇന്ന് 1420 പേര്‍ക്ക് കൊവിഡ്, 1715 പേര്‍ രോഗമുക്തി നേടി

സ്വന്തം ലേഖകന്‍ August 8, 2020

സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് 1420 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അതേസമയം, ഏറ്റവും കൂടുതല്‍ പേര്‍ രോഗമുക്തരുമായി. 1715 പേരാണ് രോഗമുക്തരായത്. ഇന്ന് നാല് കൊവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 1216 പേര്‍ക്ക് സമ്പര്‍ക്കവഴി രോഗം പകര്‍ന്നു.

ഇന്ന് സ്ഥിരീകരിച്ചവരില്‍ 92 പേരുടെ ഉറവിടം വ്യക്തമല്ല. 60 പേര്‍ വിദേശത്തുനിന്നും 108 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരുമാണ്. 30 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 27,714 സാംപിളുകള്‍ പരിശോധിച്ചിട്ടുണ്ട്. അതേസമയം, തിരുവനന്തപുരത്ത് ഇന്ന് 777 പേരുടെ ഫലം നെഗറ്റീവായിട്ടുണ്ട്.

തിരുവനന്തപുരം 485
കോഴിക്കോട്- 173
ആലപ്പുഴ – 169
മലപ്പുറം – 114
എറണാകുളം- 101
കാസറഗോഡ്- 73
തൃശൂര്‍ – 64
കണ്ണൂര്‍ – 57
കൊല്ലം – 41
ഇടുക്കി – 41
പാലക്കാട് – 39
പത്തനംതിട്ട- 38
കോട്ടയം – 15
വയനാട് – 10

Tags:
Read more about:
EDITORS PICK