ഫോണിലെ കൊറോണ സന്ദേശം ദയവു ചെയ്ത് ഒഴിവാക്കണം: സര്‍ക്കാരിനോട് നടന്‍ ഷെയ്ന്‍ നിഗം

സ്വന്തം ലേഖകന്‍ August 8, 2020

കൊവിഡ് വന്നതിനുശേഷം ബോധവത്കരണമെന്ന നിലയില്‍ കോള്‍ ചെയ്യുമ്പോള്‍ സന്ദേശം കേള്‍ക്കുന്നു. ഈ സന്ദേശം കേട്ടതിനുശേഷം മാത്രമേ കോള്‍കണക്ടാകുകയുള്ളൂ. എന്നാല്‍ കൊവിഡും വെള്ളപൊക്ക ഭീഷണിയും നേരിടുന്ന ഈ സാഹചര്യത്തില്‍ ഈ സന്ദേശം ഒഴിവാക്കണമെന്ന് നടന്‍ ഷെയ്ന്‍ നിഗം.

കൊവിഡ് മഹാമാരിയുടെ ഇടയിലാണ് കോരി ചൊരിയുന്ന പേമാരിയും കരിപ്പൂര്‍ വിമാനത്താവളത്തിലെ അപകടവും കേരളത്തില്‍ സംഭവിക്കുന്നത്. കേരളം മറ്റൊരു പ്രളയഭീതിയില്‍ നില്‍ക്കുമ്പോള്‍ റെക്കോര്‍ഡ് ചെയ്തുവച്ച ഈ സന്ദേശം ചിലപ്പോള്‍ ഒരു ജീവന്‍ രക്ഷിക്കാനുള്ള സമയം നഷ്ടപ്പെടുത്തുമെന്ന് ഷെയ്ന്‍ പറയുന്നു. ഉടന്‍ തന്നെ ഈ വിഷയത്തില്‍ നടപടി ഉണ്ടാവുമെന്ന് താന്‍ പ്രതീക്ഷിക്കുന്നു എന്നും ഷെയ്ന്‍ വ്യക്തമാക്കി. ഫേസ്ബുക്കിലൂടെയാണ് ഷെയ്ന്‍ ഈ അഭിപ്രായം പ്രകടിപ്പിച്ചത്.

നടന്റെ ഈ അഭിപ്രായത്തോട് അനുകൂലിക്കുന്ന തരത്തിലുള്ള അഭിപ്രായങ്ങളാണ് അദ്ദേഹത്തിന്റെ പോസ്റ്റിന് ലഭിക്കുന്നത്.

Tags:
Read more about:
RELATED POSTS
EDITORS PICK