റോക്ക് സ്റ്റാറിന്റെ ദിവസമെന്ന് സമാന്ത: റാണാ ദഗ്ഗുബതിയുടെ വിവാഹ ചിത്രങ്ങള്‍ കാണാം

സ്വന്തം ലേഖകന്‍ August 8, 2020

ഇന്നാണ് നടന്‍ റാണാ ദഗ്ഗുബതിയുടെ വിവാഹം. ഹൈദരാബാദിലെ രാമനായിഡു സ്റ്റുഡിയോയില്‍ വെച്ചാണ് വിവാഹ ചടങ്ങുകള്‍ നടക്കുന്നത്. തെലുങ്കുവും മാര്‍വാരി പരമ്പരാഗതവും കൂടി ചേര്‍ന്നുള്ള ചടങ്ങാണ് നടക്കുന്നത്. അടുത്ത ബന്ധുക്ഖലും സുഹൃത്തുക്കളും ചേര്‍ന്ന് 30 ഓളം പേര്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുക്കുന്നത്.

ബിസിനസുകാരിയും ഫാഷന്‍ ഡിസൈനറുമായ മിഹീകയുടെ ഹല്‍ദി ചിത്രങ്ങളും മൈലാഞ്ചി ചിത്രങ്ങളും വൈറലാകുകയാണ്. റാണയുടെ വിവാഹത്തിന് ഒരുങ്ങിയ സമാന്തയുടെ ചിത്രങ്ങളും ശ്രദ്ധേയമായി. ഇന്ന് ഞങ്ങളുടെ റോക്ക് സ്റ്റാറിന്റെ ദിവസമെന്നാണ് സമാന്ത കുറിച്ചത്.

ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നു. റാണ മിഹീകയുടെ കഴുത്തില്‍ മിന്നുകെട്ടുന്ന ഫോട്ടോകള്‍ കാണാന്‍ ാരാധകര്‍ കാത്തിരിക്കുകയാണ്. വിവാഹവേഷം പങ്കുവെച്ച് റാണ ഇന്‍സ്റ്റയിലെത്തിയിരുന്നു. കുര്‍ത്ത മോഡല്‍ വസ്ത്രമാണ് റാണ ധരിച്ചത്. ഞാന്‍ റെഡി എന്നു പറഞ്ഞ് അച്ചനും മാമനുമൊപ്പമുള്ള ഫോട്ടോയാണ് റാണ ഷെയര്‍ ചെയ്തത്.

View this post on Instagram

Ready!! 💥💥💥

A post shared by Rana Daggubati (@ranadaggubati) on

Read more about:
EDITORS PICK