വിവാഹ ജീവിതം അവസാനിച്ചു, ഒരു വര്‍ഷത്തെ ആയുസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ, ഇനി സിനിമാ ജീവിതത്തിലേക്കെന്ന് നടി ശ്രിത

സ്വന്തം ലേഖകന്‍ August 10, 2020

കുഞ്ചാക്കോ ബോബന്റെ നായികയായി ഓര്‍ഡനറിയിലെത്തിയ ശ്രിത ശിവദാസ് വിവാഹമോചിതയായെന്നുള്ള വിവരം പങ്കുവെച്ചു. അഭിനയ രംഗത്ത് വീണ്ടും എത്തുകയാണെന്നുള്ള സൂചനയാണ് ശ്രിത നല്‍കുന്നത്.

കഷ്ടിച്ച് ഒരു വര്‍ഷം മാത്രമേ തന്റെ വിവാഹ ജീവിതത്തിന് ആയുസ് ഉണ്ടായിരുന്നുളളൂ 2014ല്‍ ആയിരുന്നു വിവാഹം. കഷ്ടിച്ച് ഒരു വര്‍ഷം മാത്രമേ ആയുസ് ഉണ്ടായിരുന്നുളളൂ. പരസ്പരം ഒത്ത് പോകാതെ വന്നപ്പോള്‍ ഞങ്ങള്‍ വേര്‍പിരിയാന്‍ തീരുമാനിച്ചു. ആ സമയത്ത് തന്റെ വ്യക്തിപരമായ കാരണങ്ങളാല്‍ അധികം സിനിമ ചെയ്തിരുന്നില്ല. പിന്നീട് തമിഴിലാണ് ഗംഭീര തുടക്കം ലഭിച്ചത്. സന്താനത്തിനോടൊപ്പമുള്ള ഒരു ഹൊറര്‍ കോമഡി ചിത്രമായിരുന്നു അത്. തമിഴ്‌നാട്ടില്‍ വലിയ ഹിറ്റുമായിരുന്നുവെന്നും ശ്രിത പറയുന്നു.

ദില്ലുക്കു ദുഡ്ഡു 2 എന്ന സിനിമയില്‍ മായ എന്ന കഥാപാത്രത്തെയാണ് ശ്രിത അവതരിപ്പിച്ചത്. മണിയറയില്‍ അശോകന്‍ എന്ന സിനിമയാണ് ശ്രിത വേഷമിട്ട ഏറ്റവും പുതിയ ചിത്രം. ജേക്കബ്് ഗ്രിഗറിയും അനുപമ പരമേശ്വരനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം ദുല്‍ഖര്‍ സല്‍മാനാണ് നിര്‍മ്മിക്കുന്നത്. നടി രമ്യ നമ്പീശന്‍ ഒരുക്കിയ ഷോര്‍ട്ട് ഫിലിമിലും ശ്രിത അഭിനയിച്ചിരുന്നു.

Read more about:
RELATED POSTS
EDITORS PICK