ഷെയ്ന്‍ നിഗത്തിന്റെ അഭ്യര്‍ത്ഥന ബിഎസ്എന്‍എല്‍ നടപ്പാക്കി, കൊറോണ ബോധവത്കരണ സന്ദേശം നിര്‍ത്തി

സ്വന്തം ലേഖകന്‍ August 11, 2020

കഴിഞ്ഞ ദിവസം നടന്‍ ഷെയ്ന്‍ നിഗം സോഷ്യല്‍ മീഡിയയില്‍ കൂടി ഒരു അഭ്യര്‍ത്ഥന പങ്കുവെച്ചിരുന്നു. ഫോണ്‍ ചെയ്യുമ്പോള്‍ ആദ്യം കേള്‍ക്കേണ്ടി വരുന്ന കൊറോണ സന്ദേശം ഈ പ്രതിസന്ധി ഘട്ടത്തില്‍ ഒഴിവാക്കണമെന്നായിരുന്നു ഷെയ്‌നിന്റെ ആവശ്യം. സര്‍ക്കാര്‍ ഇതിനുവേണ്ട നടപടി സ്വീകരിക്കണമെന്നാണ് ഷെയ്ന്‍ ആവശ്യപ്പെട്ടത്.

അടുത്ത ദിവസം തന്നെ ബിഎസ്എന്‍എല്‍ നടപടിയെടുത്തിരിക്കുന്നു. വ്യാപക പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് ബിഎസ്എന്‍എല്‍ കൊവിഡ് സന്ദേശം നിര്‍ത്തിയത്. കോവിഡ് വ്യാപിച്ച സഹാചര്യത്തില്‍ കേന്ദ്ര നിര്‍ദേശപ്രകാരമാണ് നേരത്തെ ഇത്തരത്തില്‍ ബോധവത്കരണ സന്ദേശം ഏര്‍പ്പെടുത്തിയത്.

അടിയന്തര സാഹചര്യങ്ങളില്‍ അത്യാവശ്യങ്ങള്‍ക്കായി വിളിക്കുമ്പോള്‍ മിനിറ്റുകള്‍ നീണ്ട സന്ദേശം വിലപ്പെട്ട സമയം നഷ്ടമാക്കുന്നു എന്നാണ് പ്രധാന ആക്ഷേപം. അത്യവശ്യത്തിന് ആംബുലന്‍സിന് വിളിക്കുമ്പോള്‍പ്പോലും ഇതാണ് കേള്‍ക്കുക. ഇത് വിലപ്പെട്ട ജീവനുകള്‍ നഷ്ടമാവാന്‍ വരെ കാരണമായേക്കാമെന്നാണ് പരാതി ഉയര്‍ന്നത്.

എന്നാല്‍ ബിഎസ്എന്‍എല്‍ തീരുമാനത്തിന് പിന്നാലെ മറ്റ് ടെലികോം കമ്പനികള്‍ എന്ത് നിലപാട് എടുക്കുമെന്ന് വ്യക്തമല്ല. ബി എസ് എന്‍ എല്‍ കേന്ദ്രത്തില്‍നിന്ന് പ്രത്യേക അനുമതി വാങ്ങിയാണ് ഈ അറിയിപ്പ് നിര്‍ത്തിയത്.

Tags: ,
Read more about:
RELATED POSTS
EDITORS PICK