ഓടിക്കൊണ്ടിരുന്ന ബസില്‍ തീപിടിച്ച് കുട്ടികളടക്കം അഞ്ച് പേര്‍ മരിച്ചു

സ്വന്തം ലേഖകന്‍ August 12, 2020

വിജയപുരയില്‍ നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട ബസിന് തീപിടിച്ചു. ഓടിക്കൊണ്ടിരിക്കുമ്പോഴാണ് തീപിടിത്തം ഉണ്ടായത്. തീപിടിത്തത്തില്‍ കുട്ടികളടക്കം അഞ്ച് പേര്‍ മരിച്ചു.

ചിത്രദുര്‍ഗ ഹൈവേയിലെ കെആര്‍ ഹള്ളിയില്‍ ബുധനാഴ്ചയായിരുന്നു അപകടം. 32 യാത്രക്കാരാണ് ബസില്‍ ഉണ്ടായിരുന്നത്. മറ്റ് യാത്രക്കാര്‍ രക്ഷപ്പെട്ടെങ്കിലും മൂന്ന് കുട്ടികളും രണ്ട് സ്ത്രീകളും മരണപ്പെടുകയായിരുന്നു. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

എന്‍ജിന്‍ തകരാര്‍ കാരണമാണ് തീപിടുത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി ഹിരിയൂര്‍ പോലീസ് അറിയിച്ചു.

Tags: ,
Read more about:
RELATED POSTS
EDITORS PICK