വെന്റിലേറ്ററില്‍ കഴിയുന്ന പ്രണബ് മുഖര്‍ജിയുടെ നില ഗുരുതരമായി തുടരുന്നു

സ്വന്തം ലേഖകന്‍ August 12, 2020

കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ നില അതീവ ഗുരുതരം. ഡല്‍ഹിയിലെ ആര്‍.ആര്‍ സൈനികാശുപത്രിയിലാണ് ഉള്ളത്.

തലച്ചോറില്‍ രക്തം കട്ടപിടിച്ച നിലയില്‍ തിങ്കളാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം ശസ്ത്രക്രിയയിലൂടെ തലച്ചോറില്‍ കട്ടപിടിച്ച രക്തം നീക്കിയിരുന്നു.

ഇപ്പോള്‍ വെന്റിലേറ്ററിലാണ് അദ്ദേഹം. ശസ്ത്രക്രിയക്ക് ശേഷവും അദ്ദേഹത്തിന്റെ നില വഷളായിരുന്നുവെന്നും ആരോഗ്യനിലയില്‍ പുരോഗതിയില്ലെന്നും ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കി.

Read more about:
RELATED POSTS
EDITORS PICK