ഹോക്കി ടീമിലെ ആറു താരങ്ങള്‍ക്ക് കൊവിഡ്

സ്വന്തം ലേഖകന്‍ August 12, 2020

ഇന്ത്യന്‍ പുരുഷ ഹോക്കി ടീമിലെ ആറു താരങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കളിക്കാരെ ബെംഗളൂരുവിലെ മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റിയതായി സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ (എസ്ഐ) ബുധനാഴ്ച രാവിലെ അറിയിച്ചു.

ഓക്സിജന്റെ അളവ് കുറഞ്ഞതിനെ തുടര്‍ന്ന് സ്ട്രൈക്കര്‍ മന്ദീപ് സിങ്ങിനെ തിങ്കളാഴ്ച രാത്രി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മുന്‍കരുതല്‍ നടപടിയായി ക്യാപ്റ്റന്‍ മന്‍പ്രീത് സിംഗ്, ജസ്‌കരന്‍ സിംഗ്, സുരേന്ദര്‍ കുമാര്‍, വരുണ്‍ കുമാര്‍, കൃഷ്ണന്‍ ബി പഥക് എന്നിവരെ എസ്എസ് സ്പാര്‍ഷ് മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റി. ആറ് അത്ലറ്റുകളും സുഖം പ്രാപിക്കുന്നതായും,മറ്റ് പ്രശ്‌നങ്ങള്‍ ഒന്നും തന്നെയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഓഗസ്റ്റ് 4 ന് ആരംഭിച്ച ഹോക്കി ദേശീയ ക്യാമ്പിനായി എസ്എഐയുടെ നാഷണല്‍ സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ (എന്‍കോഇ) എത്തിയപ്പോള്‍ ആണ് കളിക്കാര്‍ക്ക് കോവിഡ് -19 രോഗം കണ്ടെത്തിയത്.

Tags: ,
Read more about:
EDITORS PICK