സംസ്ഥാനത്ത് ഒരു മാസത്തിനിടെ ഡെങ്കിപ്പനി ബാധിച്ചത് 321 പേര്‍, എലിപ്പനി മരണം 12

സ്വന്തം ലേഖകന്‍ August 14, 2020

സംസ്ഥാനത്ത് പനി മരണങ്ങള്‍ കൂടുന്നു. എലിപ്പനിയും ഡെങ്കിപ്പനിയും ബാദിച്ച് നിരവധിപേരാണ് മരണപ്പെട്ടത്. ഒരു മാസത്തിനിടെ എലിപ്പനി ബാധിച്ച് മരിച്ചത് നാല് പേരാണ്. ഡെങ്കിപ്പനി, ചെള്ളുപനി മരണങ്ങളും ആശങ്കയുണ്ടാക്കുന്നു. അതേസമയം കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അപകടകരമായി ഉയര്‍ന്ന അഞ്ച് ജില്ലകളില്‍ പരിശോധനകളും പ്രതിരോധ നടപടികളും ശക്തമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

മഴ ശക്തമായ ഒരുമാസത്തിനിടെ 321 പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചു. 102 പേര്‍ക്ക് എലിപ്പനിയും 35 പേര്‍ക്ക് ചെള്ളുപനിയും ബാധിച്ചു. എലിപ്പനി ബാധിച്ച് 12 പേരാണ് ഇതുവരെ സംസ്ഥാനത്ത് മരിച്ചത്. ഒരു മാസത്തിനിടെ മാത്രം നാല് പേര്‍ മരിച്ചു. ഡെങ്കിപ്പനി ബാധിച്ച് 5 പേരും ചെള്ളുപനി ബാധിച്ച് 5 പേരും സംസ്ഥാനത്ത് ഇതുവരെ മരിച്ചു. 26 സാധാരണ പനിമരണങ്ങളും സംസ്ഥാനത്തുണ്ടായി.

Read more about:
EDITORS PICK