ഖത്തറിലേക്കുള്ള ആദ്യ മടക്കയാത്രാവിമാനം നാളെ കൊച്ചിയില്‍ നിന്ന് പുറപ്പെടും

സ്വന്തം ലേഖകന്‍ August 18, 2020

ഖത്തറിലേക്കുള്ള ആദ്യ മടക്കയാത്രാവിമാനം നാളെ പുറപ്പെടും. കൊച്ചിയില്‍ നിന്ന് പുറപ്പെടുന്ന വിമാനം ദോഹയിലെത്തും. വന്ദേഭാരത് സര്‍വീസിനുള്ള വിമാനത്തില്‍ പ്രത്യേക റീ എന്‍ട്രി പെര്‍മിറ്റ് ലഭിച്ച ഖത്തരി വിസയുള്ളവരാണ് യാത്ര ചെയ്യുന്നത്.

ഖത്തര്‍ എയര്‍വേയ്‌സ് വിമാനം മറ്റന്നാളും കൊച്ചിയില്‍ നിന്ന് ദോഹയിലേക്ക് സര്‍വീസ് നടത്തും. ഇന്ത്യ ഖത്തര്‍ എയര്‍ബബിള്‍ ധാരണ വന്നതിന് പിന്നാലെയാണ് വിവിധ എയര്‍ലൈന്‍ കമ്പനികള്‍ കേരളത്തില്‍ നിന്നും പ്രത്യേക നിബന്ധനകളോടെ ഖത്തരി വിസയുള്ളവരെ തിരിച്ചുകൊണ്ടുവരുന്നത്.

നിലവില്‍ വന്ദേഭാരത് സര്‍വീസുകള്‍ നടത്തിക്കൊണ്ടിരിക്കുന്ന എയര്‍ ഇന്ത്യ ഇന്‍ഡിഗോ എന്നി കമ്പനികളും ഖത്തര്‍ എയര്‍വേയ്‌സിന്റെ ചാര്‍ട്ടേര്‍ഡ് സര്‍വീസുകളുമാണ് ഇതിനായി ബുക്കിങ് തുടങ്ങിയിരിക്കുന്നത്. ഇതില്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റേതാണ് ആദ്യ സര്‍വീസ്.

Tags: ,
Read more about:
EDITORS PICK