പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചശേഷം ആസിഡൊഴിച്ചു കൊന്നു

സ്വന്തം ലേഖകന്‍ August 20, 2020

കൊറോണ എന്ന മഹാമാരി രാജ്യത്തെ കാര്‍ന്നുതിന്നുമ്പോഴും അക്രമങ്ങള്‍ക്ക് അറുതിയില്ല. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പീഡനത്തിനിരയായി. ഉത്തര്‍പ്രദേശിലാണ് സംഭവം. ഭഡോഹിയില്‍ ആണ് ക്രൂര പീഡനത്തിന് ശേഷം കൊലപ്പെടുത്തിയ നിലയില്‍ 17കാരിയുടെ മൃതദേഹം കണ്ടെത്തിയത്.

രണ്ട് ദിവസം മുന്‍പ് കാണാതായ പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. വരുണ നദിയില്‍ നിന്നാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മുഖവും ശരീര ഭാഗങ്ങളും ആസിഡ് ഒഴിച്ചു പൊള്ളിച്ച നിലയിലാണ്. പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു.

കഴിഞ്ഞ ദിവസം ലക്‌നൗവിനു അടുത്ത് ലഖന്‍ പൂരില്‍ 13 കാരിയും ക്രൂര ബലാത്സംഗത്തിന് ഇര ആയിരുന്നു. പീഡനത്തിന് ശേഷം പ്രതി കുട്ടിയുടെ കുട്ടിയുടെ കണ്ണ് ചൂഴ്‌ന്നെടുക്കുകയും നാവ് മുറിച്ചു മാറ്റുകയും ചെയ്തു. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് പിടി കൂടിയിട്ടുണ്ട്.

Tags: ,
Read more about:
RELATED POSTS
EDITORS PICK