ഇന്ത്യയെ ക്രിക്കറ്റില്‍ മികച്ച നിലയില്‍ എത്തിച്ച ധോണിക്ക് നന്ദിയറിയിച്ച് പ്രധാനമന്ത്രിയുടെ കത്ത്

സ്വന്തം ലേഖകന്‍ August 20, 2020

കഴിഞ്ഞ ഓഗസ്റ്റ് 15നാണ് ആരാധകരുടെ വേദനയുടെ ആഴം കൂട്ടിയ ആ വാര്‍ത്ത എത്തിയത്. ക്രിക്കറ്റ് മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു എന്നത്. പ്രതീക്ഷിച്ചിരുന്ന വാര്‍ത്ത ആണെങ്കില്‍ കൂടി ആരാധകര്‍ ആഗ്രഹിച്ചിരുന്നില്ല.

ഇപ്പോഴിതാ മഹേന്ദ്രസിങ് ധോണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി കത്തയച്ചിരിക്കുന്നു. ഇന്ത്യന്‍ ക്രിക്കറ്റിന് നല്‍കിയ സംഭാവനയ്ക്ക് നന്ദി പറഞ്ഞാണ് പ്രധാനമന്ത്രിയുടെ കത്ത്. ദൈര്‍ഘ്യമേറിയതും വൈകാരികമായ സന്ദേശമുള്ളതുമായ കത്താണ് പ്രധാനമന്ത്രി ധോണിക്ക് അയച്ചത്.

ക്രിക്കറ്റ് രംഗത്തെ നേട്ടങ്ങളെയും ഇന്ത്യയെ ക്രിക്കറ്റില്‍ മികച്ച നിലയില്‍ എത്തിച്ചതിനും പ്രധാനമന്ത്രി മോദി ധോണിയെ കത്തിലൂടെ പ്രശംസിച്ചു. പ്രധാനമന്ത്രിയുടെ വാക്കുകള്‍ക്ക് നന്ദി പറഞ്ഞ് ധോണി ട്വിറ്ററില്‍ എത്തിയിരുന്നു. ട്വീറ്റിലൂടെ പ്രധാനമന്ത്രിയുടെ കത്ത് ധോണി പുറത്തുവിടുകയും ചെയ്തു.

എളിമ മുഖമുദ്രയാക്കിയ നിങ്ങളുടെ സമീപനം രാജ്യം മുഴുവന്‍ ചര്‍ച്ചചെയ്തിരുന്നു. ക്രിക്കറ്റ് ലോകത്ത് നിന്ന് സ്വന്തമാക്കിയ നേട്ടങ്ങളെയും കായിക ലോകത്തിന് നല്‍കിയ സംഭാവനകളേയും അഭിനന്ദിക്കുന്നു എന്നും മോദി കുറിക്കുന്നു.

 

Read more about:
EDITORS PICK