തൊണ്ടയില്‍ നിന്ന് സ്രവം എടുക്കേണ്ടതില്ല, കൊവിഡ് പരിശോധനയ്ക്ക് പുതിയ രീതിയുമായി ഐസിഎംആര്‍

സ്വന്തം ലേഖകന്‍ August 21, 2020

തൊണ്ടയില്‍ നിന്ന് സ്രവം എടുത്താണ് നിലവില്‍ കൊവിഡ് ടെസ്റ്റ് നടത്തുന്നത്. മൂക്കിലൂടെയും വായിലൂടെയും പൈപ്പ് ഇറക്കിയുള്ള രീതി ആളുകള്‍ക്ക് അസഹനീയമായ വേദനയും ഉണ്ടാക്കുന്നുണ്ട്. എന്നാല്‍ ഇതൊന്നും ആവശ്യമില്ലെന്നാണ് ഐസിഎംആര്‍ വ്യക്തമാക്കുന്നത്.

വായില്‍ നിറച്ച വെള്ളം പരിശോധിച്ചാല്‍ മതിയെന്നാണ് കണ്ടെത്തല്‍. ഇതിനായി ഡല്‍ഹി എയിംസില്‍ നടത്തിയ പരീക്ഷണം വിജയിച്ചു.

അതേസമയം രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 29 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 983 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. 68,898 പേര്‍ക്കാണ് 24 മണിക്കൂറിനിടെ രോഗം ബാധിച്ചത്.

 

 

 

Tags:
Read more about:
EDITORS PICK