ഗര്‍ഭിണിയായ അമ്മയും മകനും തൂങ്ങിമരിച്ചനിലയില്‍, മൃതദേഹം കെട്ടിത്തൂക്കിയതാണോ എന്ന് സംശയം

സ്വന്തം ലേഖകന്‍ August 21, 2020

വീടിനുള്ളില്‍ അമ്മയെയും മകനെയും കെട്ടിത്തൂക്കിയ നിലയില്‍. ആലപ്പുഴ കോടംതുരുത്തിലാണ് സംഭവം. 30 വയസ്സുകാരിയായ രജിത പത്ത് വയസുകാരനായ വൈഷ്ണവ് എന്നിവരാണ് മരിച്ചത്. രജിത നാലുമാസം ഗര്‍ഭിണിയുമായിരുന്നു.

ഇരുവരുടെയും മൃതദേഹം മുറിയില്‍ കെട്ടിതൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്. രജിതയുടെ മൃതദേഹം ഫാനില്‍ കെട്ടി തൂങ്ങിയ നിലയിലും വൈഷ്ണവിന്റെ മൃതദേഹം കട്ടിലിന്റെ കാലില്‍ കെട്ടി തൂങ്ങിയ നിലയിലുമാണ് കണ്ടത്.

ഭര്‍ത്താവ് വിനോദ് ഇന്നലെ വീട്ടില്‍ ഉണ്ടായിരുന്നില്ല. രാവിലെ ഭര്‍തൃമാതാവും പിതാവും വാതില്‍ തള്ളിത്തുറന്നു നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്. കടബാദ്ധ്യത മൂലമാണ് ആത്മഹത്യയെന്നും മകന്‍ തനിച്ചായാല്‍ അവനെ ആരും നോക്കില്ലെന്നും അതിനാല്‍ മരിക്കുന്നു എന്നും എഴുതിയ ആത്മഹത്യകുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

Tags:
Read more about:
RELATED POSTS
EDITORS PICK