രാജീവ് ഗാന്ധി ഖേല്‍ രത്‌ന പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു, ഇന്ത്യന്‍ ക്രിക്കറ്റ് താരം രോഹിത് ശര്‍മയ്ക്ക് പുരസ്‌കാരം

സ്വന്തം ലേഖകന്‍ August 21, 2020

കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍ രത്‌ന പുരസ്‌കാരത്തിന് ഇന്ത്യന്‍ ക്രിക്കറ്റ് താരം രോഹിത് ശര്‍മ അര്‍ഹനായി. രോഹിത് ശര്‍മ ഉള്‍പ്പെടെ അഞ്ച് പേരാണ് പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയത്.

പാരാലിമ്പിക്‌സ് സ്വര്‍ണ മെഡല്‍ ജേതാവ് മാരിയപ്പന്‍ തങ്കവേലു, ടേബിള്‍ ടെന്നിസ് ചാമ്പ്യന്‍ മണിക ബത്ര, വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ട്, ഹോക്കി താരം റാംപാല്‍ എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്.

Read more about:
EDITORS PICK