ബാര്‍ബറുടെ മൃതദേഹം കഴുത്ത് മുറിച്ച നിലയില്‍

സ്വന്തം ലേഖകന്‍ August 22, 2020

ബാര്‍ബറുടെ മൃതദേഹം സലൂണില്‍ കഴുത്ത് മുറിച്ച നിലയില്‍ കണ്ടെത്തി. ത്സാര്‍ഖണ്ഡിലാണ് സംഭവം. രാംഗര്‍ ജില്ലയിലെ പട്രാറ്റു ബ്ലോക്കിലെ ഭദാനി നഗറിലെ സലൂണിലാണ് 20കാരനായ രാജന്‍ താക്കൂറിന്റെ മൃതദേഹം ഇന്നലെ വൈകീട്ട് കണ്ടെത്തിയത്.

മൂര്‍ച്ചയേറിയ വസ്തു ഉപയോഗിച്ചാണ് കഴുത്ത് മുറിച്ചിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു. ലോക്ക്ഡൗണ്‍ കാരണം പ്രദേശത്ത് സലൂണുകള്‍ അടച്ചിട്ടിട്ടുണ്ടെങ്കിലും താക്കൂര്‍ തന്റെ ജോലി ചെയ്യാറുണ്ടായിരുന്നു. സംഭവം അത്മഹത്യയാണോ കൊലപാതകമാണോ എന്ന് അന്വേഷിക്കുകയാണെന്നും കേസ് രജിസ്റ്റര്‍ ചെയ്തതായും പോലീസ് പറഞ്ഞു.

 

Tags:
Read more about:
EDITORS PICK