ഓണത്തിന് സ്‌പെഷ്യല്‍ ഏത്തപ്പഴ പച്ചടി ആയാലോ?

സ്വന്തം ലേഖകന്‍ August 22, 2020

ഓണത്തിന് ഇനി പത്തുനാള്‍.. കൊവിഡ് പ്രതിസന്ധി ആയാലും പല കുടുംബങ്ങളും ഇത്തവണ ഒന്നിച്ചായിരിക്കും ഓണം ആഘോഷിക്കുന്നത്. ഓണത്തിന് സ്‌പെഷ്യലായി എന്തുണ്ടാക്കാമെന്നാണോ നിങ്ങള്‍ ചിന്തിക്കുന്നത്. ഓണസദ്യയ്ക്ക് പച്ചടി നിര്‍ബന്ധമാണ്. എന്നാല്‍, ഒരു സ്‌പെഷ്യല്‍ ഏത്തപ്പഴ പച്ചടി ആയാലോ?

ചേരുവകള്‍ ആവശ്യത്തിന്

നല്ലതുപോലെ പഴുത്ത് വട്ടത്തില്‍ അരിഞ്ഞ ഏത്തന്‍ പഴം – 2 കപ്പ്
പച്ചമുളക് വട്ടത്തില്‍ അരിഞ്ഞത് – 4 എണ്ണം
ചെറിയ ഉള്ളി – 4 എണ്ണം
തിരുമ്മിയ തേങ്ങ – 1 കപ്പ്
മുളക് പൊടി – അര ടീ സ്പൂണ്‍
മഞ്ഞള്‍ പൊടി – കാല്‍ ടീ സ്പൂണ്‍
കടുക് – 1 ടീ സ്പൂണ്‍
വറ്റല്‍ മുളക് – 4 എണ്ണം
കറിവേപ്പില, എണ്ണ, ഉപ്പ് – ആവശ്യത്തിന്
പുളിയില്ലാത്ത തൈര്‍ – 1 കപ്പ്
പഞ്ചസാര – അര ടീ സ്പൂണ്‍

തയ്യാറാക്കുന്ന വിധം

അരിഞ്ഞ നേന്ത്രപ്പഴം മുളക് പൊടി, മഞ്ഞള്‍ പൊടി, ഉപ്പ് ഇവ വെള്ളം ചേര്‍ത്ത് വേവിയ്ക്കുക. വെന്ത് വെള്ളം വറ്റുമ്പോള്‍ തേങ്ങ, പച്ചമുളക്, ഉള്ളി, കടുക്, കറിവേപ്പില ഇവ നല്ലതുപോലെ അരച്ച് പഴത്തില്‍ ചേര്‍ത്ത് ഇളക്കുക. ഈ മിശ്രിതം തണുത്തശേഷം തൈരും പഞ്ചസാരയും ചേര്‍ക്കുക. ഇതില്‍ എണ്ണയില്‍ വറ്റല്‍ മുളക്, കടുക്, കറിവേപ്പില ഇട്ട് താളിച്ച് ചേര്‍ക്കുക.

 

 

 

Tags: ,
Read more about:
EDITORS PICK